October 26, 2020

കേരളത്തിലെ ഗർഭിണികൾക്ക് അഥവാ അമ്മമാർക്ക് 2000 രൂപ വരെ രണ്ടു വർഷത്തേക്ക് ലഭിക്കാവുന്ന പദ്ധതി

കേരളത്തിലെ ഗർഭിണികൾക്ക് അഥവാ അമ്മമാർക്ക് 2000 രൂപ വരെ രണ്ടു വർഷത്തേക്ക് ലഭിക്കാവുന്ന പദ്ധതി.

ഗർഭാവസ്ഥയിൽ ഇരിക്കുന്ന സ്ത്രീകൾക്കും അതുപോലെതന്നെ കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞുള്ള അമ്മമാർക്കും നല്ല രീതിയിൽ തന്നെ പരിചരണം ആവശ്യമാണ്, അതിനു വേണ്ടി സർക്കാർ ഒരുക്കുന്ന ഒരു പദ്ധതിയാണ് “മാതൃ ജോതി”, ഇതിലൂടെ ഗർഭിണിയായിരിക്കുമ്പോൾ മുതൽ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ രണ്ടു വർഷത്തേക്ക് ഈ ഒരു ആനുകൂല്യം ലഭിക്കുന്നതാണ്.

ആയതിനാൽ ഒരാൾക്ക് 2000 രൂപ വച്ച് മാസം നോക്കുമ്പോൾ 24,000 രൂപ വരെ ലഭിച്ചേക്കാം, എന്നാൽ ഇത് നൽകുന്നത് 40 ശതമാനത്തിനു മുകളിൽ കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് വേണ്ടിയാണ്, കൂടാതെ സമൂഹത്തിൽ സാമ്പത്തികമായും മാനസികമായും അനേകം വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്കും ഈയൊരു പദ്ധതിയുടെ ആനുകൂല്യം വരുംകാലങ്ങളിൽ ലഭിച്ചേക്കും എന്ന് പറയുന്നു.

അപ്പോൾ ഈ ഒരു പദ്ധതിയെ കുറിച്ച് കൂടുതൽ പേരും അറിയില്ല, നിങ്ങൾക്ക് ഈയൊരു അനുകൂല്യം ചിലപ്പോൾ പ്രയോജനപ്പെടുകയില്ല, എങ്കിലും മറ്റു പലർക്കും ഈ വീഡിയോ ഉപകാരപ്പെട്ടേക്കാം, ആയതിനാൽ മറ്റുള്ളവർക്കും ഈ ഒരു കാര്യം പറഞ്ഞു കൊടുക്കാൻ മടിക്കരുത്.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വ്യക്തമാണ്. കടപ്പാട്: Media Companion.