February 20, 2021

ഒറ്റ ചാർജിൽ 80 കിലോമീറ്റർ വരെ പോകാവുന്ന ഇലക്ട്രിക് ഓട്ടോ സ്ത്രീകൾക്കായി സർക്കാർ നൽകുന്നു

ഒറ്റ ചാർജിൽ 80 കിലോമീറ്റർ വരെ പോകാവുന്ന ഇലക്ട്രിക് ഓട്ടോ സ്ത്രീകൾക്കായി സർക്കാർ നൽകുന്നു.

പലപ്പോഴായും ധനസഹായവും, മറ്റു സഹായങ്ങളുമായി സ്ത്രീകളുടെ ഉന്നമനത്തിനായി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്, അതിലേറെ വ്യത്യസ്തമായതും അതുപോലെതന്നെ ഏറെ ഉപകാരപ്രദമായ ഒന്ന് തന്നെയാണ് ഇപ്പോൾ നടക്കുവാൻ പോകുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ വിതരണം.

പെട്രോളിനും, ഡീസലിനും വില ഏറിവരുന്നത് കൊണ്ടാവണം ഇതുപോലെയുള്ള ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് സർക്കാർ മാറി ചിന്തിയ്ക്കുന്നത്, എന്തായാലും ഏറെ ഉപകാരപ്രദം എന്നപോലെ ഒറ്റ ചാർജിങ്ങിൽ 80 കിലോമീറ്റർ വരെ പോകാവുന്ന ഈ ഓട്ടോറിക്ഷ ഭൂരിഭാഗം ആളുകൾക്കും ഏറെ സഹായകരമാകുന്ന ഒരു കാര്യമാണ്, ഇത് സ്ത്രീകൾക്ക് നൽകുന്നത് അതിലേറെ പ്രശംസനീയമാണ്.

സ്വയം തൊഴിൽ ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇതുപോലെ ഒരു ഓട്ടോറിക്ഷയാണെങ്കിൽ അത് ഏറെ നന്നായിരിക്കും, ഇത് സർക്കാർ നൽകുന്നത് സബ്സിഡിയോടുകൂടിയാണു അപ്പോൾ അതിലും ആശ്വാസം ലഭിക്കുന്നതാണ്. ആദ്യഘട്ടം എന്ന രീതിയിൽ 25ഓളം ഇലക്ട്രിക് ഓട്ടോറിക്ഷകൾ ആയിരിക്കും വിതരണം ഉണ്ടാവുക, അതിനുശേഷം കൂടുതൽ എണ്ണം വിതരണം ഉണ്ടായിരിക്കുന്നതാണ്, അപ്പോൾ എല്ലാം വിശദമായി വീഡിയോയിൽ പറയുന്നുണ്ട്, പല സ്ത്രീകളും ഇതുപോലെയുള്ള അവസരങ്ങൾക്കായി കാത്തിരിക്കുന്നവർ ഉണ്ടാവും,

അതിനാൽ നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഉള്ളവർക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് വളരെ നല്ലതായിരിക്കും. കടപ്പാട്: Media Companion.