January 18, 2021

പാൽ കവർ കൊണ്ട് നമുക്ക് എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ വിദ്യ നിങ്ങൾക്കായി ഇതാ

പാൽ കവർ കൊണ്ട് നമുക്ക് എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ വിദ്യ നിങ്ങൾക്കായി പറഞ്ഞുതരുന്നു.

കൂടുതൽ പേരും പാക്കറ്റ് പാലുകളാണ് വാങ്ങുന്നത്, അത് ഏത് പാൽ ആയാലും പാക്കറ്റുകൾ വെറുതെ കത്തിച്ചു കളയാതെ ചെയ്യാൻ പറ്റുന്ന കിടിലൻ ഒരു കാര്യമാണ് വീഡിയോയിൽ പറയുന്നത്, അതാകുമ്പോൾ ഇത്തരം പ്ലാസ്റ്റിക് കവറുകൾ കത്തിക്കേണ്ട ഒപ്പം ഇവ ദോഷം ഇല്ലാത്ത രീതിയിൽ പുനരുപയോഗിക്കാൻ സാധിക്കുന്നതാണ്.

ഇത് പാചകം ചെയ്യുന്നവർക്കും, കേക്ക് ഉണ്ടാക്കുന്നവർ എല്ലാം ഉപകാരപ്പെടുന്ന ഒരു കാര്യമാണ്, അതായത് കേക്ക് ഉണ്ടാക്കുമ്പോൾ ക്രീം നിറച്ച് ഓരോ ഷേപ്പിൽ ഡിസൈൻ ചെയ്യാനുള്ള പൈപ്പിൻ ബാഗ് ആയി ഈ ഒരു പ്ലാസ്റ്റിക് കവറിനെ മാറ്റം. കേക്കിന്റെ ക്രീം മാത്രമല്ല എന്തെങ്കിലും മാവ് വട്ടത്തിൽ ചുറ്റിക്കാൻ ഒക്കെ ഉണ്ടെങ്കിൽ മാവ് ഇതിൽ നിറച്ച് എണ്ണയിലേക്ക് പതിയെ ചുറ്റിച്ചു കൊടുക്കാവുന്നതാണ്.

അപ്പോ ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി കാണിക്കുന്നുണ്ട്, നിങ്ങൾക്ക് ഈ ഒരു അറിവ് ഉപകാരപ്പെടും എന്ന് കരുതുന്നു. കടപ്പാട്: PRARTHANA’S FOOD & CRAFT.