January 19, 2021

ഒക്ടോബർ മാസത്തിലെ കിറ്റ് വിതരണം ഇന്നുമുതൽ ആരംഭിക്കുന്നു, പക്ഷേ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

ഒക്ടോബർ മാസത്തിലെ കിറ്റ് വിതരണം ഇന്നുമുതൽ ആരംഭിക്കുന്നു, പക്ഷേ ഈ കാര്യങ്ങൾ അറിയാതെ പോയാൽ കിറ്റ് ലഭിക്കുകയില്ല.

100 ദിവസത്തെ കർമപദ്ധതിയിൽ സെപ്റ്റംബർ മാസത്തിലെ കിറ്റ് വിതരണം ഇനിയും പല സ്ഥലങ്ങളിലും പൂർത്തീകരിച്ചിട്ടില്ല, അതിനിടയിലാണ് ഇപ്പോൾ ഒക്ടോബർ മാസത്തെ കിറ്റ് വിതരണം സർക്കാർ പ്രഖ്യാപിച്ചത് അതും വിതരണ തീയതിയോടുകൂടി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ഒക്ടോബർ 23, എ.എ.വൈ മഞ്ഞ കാർഡ് ഉടമകളിൽ 0 നമ്പറിൽ അവസാനിക്കുന്ന അക്കമുള്ള നമ്പറിനാണ് കിറ്റ് വാങ്ങാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.

അതിനുശേഷം ഒക്ടോബർ 26ആം തീയതി കാർഡിലെ അവസാനം 1, 2, 3, 4 എന്നിങ്ങനെ അവസാനിക്കുന്നവർക്ക് കിറ്റ് വാങ്ങാം, പിന്നെ ഒൿടോബർ ഇരുപത്തിയേഴാം തിയതി 5, 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്നവർക്കും കിറ്റ് വാങ്ങാനുള്ള അവസരമുണ്ട്.

അതോടുകൂടി മഞ്ഞക്കാർഡിനുള്ള ഒക്ടോബർ മാസത്തിലെ ഭക്ഷ്യക്കിറ്റ് വിതരണം അവസാനിക്കുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്, എന്നാൽ നിങ്ങൾ കിറ്റ് അവിടെ എത്തിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ വാങ്ങാൻ പോവുകയാണ് പാടുകയുള്ളൂ അല്ലെങ്കിൽ നിരാശരായി പോരേണ്ട അവസ്ഥ ഉണ്ടാകുന്നതാണ്.

കാരണം പലസ്ഥലങ്ങളിലും ഇപ്പോൾ സെപ്റ്റംബർ മാസത്തിലെ തന്നെ വിതരണം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് അന്നേരം ഒക്ടോബർ മാസത്തിലെ കിറ്റ് എത്തിയിട്ട് ഉണ്ടാവുകയില്ല ആയതിനാൽ വിളിച്ചു ചോദിച്ചിട്ട് മാത്രം നിങ്ങളുടെ റേഷൻ കടകളിലേക്ക് പോകാം, ഈ ഒരു വിവരം എല്ലാവരും മുഖവുരയിൽ വയ്ക്കുക,

കിറ്റ് എത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും കാർഡിന്റെ അവസാന അക്ക നമ്പർ നോക്കി തന്നെ നിങ്ങൾക്ക് വാങ്ങാൻ പോകാവുന്നതാണ്. കടപ്പാട്: Tech 4 You.