November 25, 2020

നവംബർ മാസം മുതൽ ഇരുചക്ര യാത്രക്കാർക്ക് പണി കിട്ടുന്ന നിയമം വരുന്നു, സുപ്രാധാന അറിവ് നേടാം

നവംബർ മാസം മുതൽ ഇരുചക്ര യാത്രക്കാർക്ക് പണി കിട്ടുന്ന നിയമം വരുന്നു.

കൂടുതൽ ആളുകൾക്കും യാത്ര ചെയ്യുവാൻ ഇഷ്ടമുള്ളതും ഒരുപാട് പേരുടെ കൈയ്യിൽ ഉള്ളതുമായ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് കടുത്ത നിയമം വരുവാൻ പോവുകയാണ്, മുൻപ് തന്നെ ഹെൽമറ്റ് ധരിക്കണമെന്ന് കർശനമായ നിയമം ഉണ്ട്, അതോടൊപ്പം തന്നെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന ഇരുവരും ഹെൽമറ്റ് ധരിക്കണമെന്നും നിയമം വന്നിരുന്നു.

ഇതിന് സാധിക്കാത്തവർക്ക് കടുത്ത പിഴയും അതോടൊപ്പം തന്നെ മറ്റു നിയമനടപടികളിലേക്ക് കടക്കേണ്ടതായും വന്നിട്ടുണ്ട്, എന്നാൽ ഈ ഒരു നിയമം ഇനിയും ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്, അതിനാൽ ഇനി നവംബർ മുതൽ ഇരുചക്രവാഹനങ്ങളിൽ പോകുന്ന ഇരുവരും ഹെൽമറ്റ് ധരിച്ചില്ല എങ്കിൽ, അങ്ങനെ പോലീസിൻറെ കണ്ണിൽ പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും വാഹനമോടിക്കുന്ന ആളുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കുന്നത് ആണ്.

തുടർന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്ന ക്ലാസ്സിനും ഇരുവരും പങ്കെടുക്കേണ്ടത് ആയി വരുന്നു, അപ്പോൾ നവംബർ മാസം ആകാൻ ഇനി അധികം ദിവസങ്ങളില്ല, ആയതിനാൽ സൂക്ഷിച്ചു നിയമം പാലിച്ചു വാഹനങ്ങൾ ഓടിക്കുവാൻ നിങ്ങൾ ശ്രമിക്കുക, ഈയൊരു വിവരം അറിയാത്തവർക്ക് ഈ പുതിയ നിയമം പറഞ്ഞു കൊടുക്കുന്നത് വളരെ നല്ലതായിരിക്കും, ആരും ഇനി ഹെൽമറ്റില്ലാതെ വാഹനം ഓടിക്കേണ്ടതില്ല,

ഒപ്പം ഹെൽമെറ്റ് ഇല്ലാത്തവരെ വണ്ടിയിൽ കയറ്റേണ്ടതും ഇല്ല. കടപ്പാട്: Jerix Media.