November 25, 2020

റേഷൻ കാർഡ് ഉടമകൾ ചതിക്കപ്പെടാതിരിക്കാൻ ചെയ്യേണ്ട ഒരു കാര്യം, ഇനി ചതിക്കപ്പെടില്ലെന്ന് തീർച്ച

എല്ലാവിധ റേഷൻ കാർഡ് ഉടമകളും ചതിക്കപ്പെടാതെയും, പറ്റിക്കപ്പെടാതിരിക്കാനും ഒക്കെ നമ്മുക്ക് ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം.

നമുക്കറിയാം നമ്മുടെ സംസ്ഥാനത്ത് 4 റേഷൻ കാർഡുകൾ ആണുള്ളത്, ഈ ലോക്ക് ഡൌൺ തുടങ്ങിയതോടെ ആണ് റേഷൻകാർഡ് കൊണ്ട് അനവധി ആനുകൂല്യങ്ങൾ നേടിയെടുക്കാൻ പലർക്കും സാധിച്ചത്, അതിൽ മഞ്ഞ പിങ്ക് എന്നീ കാർഡുകൾ ആണ് ഏറ്റവും കൂടുതൽ ലഭിച്ചിരുന്നത്, എന്നിരുന്നാൽ പോലും എപിഎൽ വിഭാഗത്തിനും തെറ്റില്ലാത്ത രീതി ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു.

എന്നാലും പലർക്കും പല കാര്യങ്ങളിലും പരാതികൾ ഉണ്ടായിരിക്കാം, ഉദാഹരണത്തിന് പുതിയ ആനുകൂല്യത്തിന് ക്വാളിറ്റി കുറവായിരുന്നുവെന്നും, പറഞ്ഞ സമയത്തിന് ലഭിച്ചില്ല എന്നും, റേഷൻ കട ഉടമ കബളിപ്പിക്കുകയാണ് അങ്ങനെ അനവധി പരാതികൾ ഉണ്ടായിരിക്കാം, ഇതുകൂടാതെ അനർഹമായി മുന്ഗണന വിഭാഗത്തിലെ കാർഡ് കൈവശപ്പെടുത്തിയ ആളുകളെ പറ്റിയും നമുക്ക് പരാതികൾ ഉണ്ടായിരിക്കാം.

ഇതെല്ലാം റേഷൻകാർഡ് ഉടമയോട് അല്ല പറയേണ്ടത് പകരം നമ്മുടെ അതാത് താലൂക്ക് സപ്ലൈ ഓഫീസിൽ ആണ് അറിയിക്കേണ്ടത്, ആയതിനാൽ എങ്ങനെയാണ് ഓരോ താലൂക്ക് സപ്ലൈ ഓഫീസ് നമ്പറും ഉദ്യോഗസ്ഥനെയും ഒക്കെ ലഭിക്കുക എന്നാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്, ആ രീതിയിൽ നമ്മുക്ക് എളുപ്പം ബന്ധപ്പെടാം.

നിങ്ങളുടെ എല്ലാവിധ സംശയങ്ങൾക്കും പരാതികൾക്കും അവിടെ നിന്ന് ഉത്തരം ലഭിക്കുന്നതാണ്. കടപ്പാട്: Janakshemem Media.