November 25, 2020

എൻട്രൻസ്, ബാങ്കിംഗ്, പി.എസ്.സി എന്നിവ പോലെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി

എൻട്രൻസ്, ബാങ്കിംഗ്, പി.എസ്.സി എന്നിവ പോലെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 30,000 രൂപയും സ്കോളർഷിപ്പ് പദ്ധതി.

നമുക്കറിയാം ഒരുപാട് വിദ്യാർഥികൾ പ്ലസ് ടു കഴിഞ്ഞതിനുശേഷം എൻട്രൻസ് ബാങ്കിംഗ് ഐ.എ.എസ്, പി എസ് സി അങ്ങനെയുള്ള മത്സരപരീക്ഷകൾക്ക് തയ്യാറാക്കുന്നുണ്ട്, അവർക്കുവേണ്ടിയാണ് ഈ 30,000 രൂപയുടെ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഒ.ബി.സി വിഭാഗത്തിലെ കുട്ടികൾക്ക് ആണ് ഇൗ ഒരു ആനുകൂല്യം ലഭിക്കുക, ഒപ്പം ഓരോ എക്സാമിന് പഠിക്കുന്ന കുട്ടികൾക്കും വാർഷികവരുമാനം നിശ്ചിത തുകയിൽ താഴെയായിരിക്കണം, കൂടാതെ നല്ല ഇൻസ്റ്റിറ്റ്യൂഷൻസിൽ തന്നെ കോച്ചിങ് എടുക്കുന്നവർ ആയിരിക്കണം, ഇത് തന്നെയാണ് ഇതിന് വേണ്ടി സെലക്ട് ചെയ്യുവാനുള്ള മാനദണ്ഡങ്ങൾ.

അപ്പോൾ ഒരുപാട് കുട്ടികൾ ഇത്തരം വിഭാഗത്തിൽപ്പെട്ടവർ പണം ഇല്ലാതെയും ഇതുപോലെ ഉള്ള മത്സരപരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്നുണ്ട്, അവർക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിൽ ഈ തുക ഉപകരിക്കുന്നത് ആയിരിക്കും. അപ്പോൾ ഈ ഒരു പദ്ധതിയെ കുറിച്ച് വിശദമായി വീഡിയോയിൽ പറയുന്നു. ഇത് കണ്ട് നിങ്ങൾക്ക് ഇഷ്ടാനുസരണം അപേക്ഷിക്കണം എങ്കിൽ അപേക്ഷിക്കാവുന്നതാണ്,

കൂടാതെ ഇത്തരം പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കും ഇവ പറഞ്ഞു കൊടുക്കാം. കടപ്പാട്: TECH 4 YOU.