November 25, 2020

വൈദ്യുതി ബിൽ കുറയ്ക്കുവാനായി നവംബർ മുതൽ പുതിയ തീരുമാനമെടുത്ത് കെഎസ്ഇബി, ഉഗ്രൻ പദ്ധതി അറിയാം

വൈദ്യുതി ബിൽ കുറയ്ക്കുവാനായി നവംബർ മുതൽ പുതിയ തീരുമാനമെടുത്ത് കെഎസ്ഇബി.

അടുത്തിടെയായി നമ്മൾ ഏറ്റവും കൂടുതൽ വിഷമിച്ചത് കെഎസ്ഇബിയുടെ കഴുത്തറക്കുന്ന ബില്ല് കണ്ടിട്ടായിരിക്കും, അത് അടക്കുവാനുള്ള ഇളവുകൾ തന്നെങ്കിലും, ഒപ്പം തുടർന്നുള്ള ബില്ലിൽ സബ്സിഡി നൽകും എന്നൊക്കെ പറഞ്ഞെങ്കിലും വലിയ രീതിയിൽ കുറവ് പലർക്കും ലഭിച്ചിട്ടില്ല.

എന്നാൽ വൈദ്യുതി ബില്ല് കുറയ്ക്കണമെന്ന ആവശ്യം ഉയർന്നതോടെ കെഎസ്ഇബി തന്നെ അതിനുള്ള ഒരു മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ്. ഈ നവംബർ മുതൽ അത് പ്രാബല്യത്തിൽ വരുന്നു, അതായത് 9 വാൾട്ടിന്റെ എൽഇഡി ബൾബുകൾ ഇനി കെഎസ്ഇബി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതായിരിക്കും.

അങ്ങനെ വരുമ്പോൾ വൈദ്യുതി ചാർജിൽ കുറവ് കാണുമെന്നാണ് കെഎസ്ഇബി പറയുന്നത്, തുടർന്ന് എൽഇഡി ബൾബിലെ തുക തവണകളായി കെഎസ്ഇബിക്ക് നൽകിയാൽ മതിയാകും എന്നുകൂടി പറയുന്നു. ഈ ബൾബ് രജിസ്റ്റർ ചെയ്തവർക്കാണ് ലഭിക്കുക, കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വ്യക്തമാക്കുന്നു.

ഇത് നല്ലൊരു അറിവ് ആകട്ടെ നിങ്ങൾക്കും താല്പര്യമുണ്ടെങ്കിൽ രജിസ്റ്റർ ചെയ്ത ഈ എൽഇഡി ബൾബ് വാങ്ങി കറണ്ട് ബില്ല് കുറക്കാം. കടപ്പാട്: dcb media.