November 25, 2020

നവംബർ 2 മുതൽ വീണ്ടും ക്ലാസുകൾ ആരംഭിക്കുന്നു, വിദ്യാഭ്യാസമന്ത്രിയുടെ ഏറ്റവും പുതിയ അറിയിപ്പ്

നവംബർ രണ്ടുമുതൽ വീണ്ടും ക്ലാസുകൾ ആരംഭിക്കുന്നു, വിദ്യാഭ്യാസമന്ത്രിയുടെ ഏറ്റവും പുതിയ അറിയിപ്പ്.

കഴിഞ്ഞ മാർച്ച് മാസം മുതൽ സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്, ഇപ്പോൾ കഴിഞ്ഞ ജൂൺ ജൂലൈ മാസത്തോടെ പലയിടങ്ങളിലും ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു, എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് പത്താംക്ലാസ് കഴിഞ്ഞു പ്ലസ് വണ്ണിലെക്ക് അഡ്മിഷൻ തേടുന്ന കുട്ടികളാണ്. ലോക്ക് ഡൗൺ മൂലം എക്സാം വൈകി, തുടർന്ന് റിസൾട്ട് വരുന്നതും അലോട്ട്മെൻറ് എല്ലാം നല്ല രീതിയിൽ തന്നെ വൈകുകയും ചെയ്തു.

അതിനാൽ അവർക്ക് ഇത്രയും കാലത്തെ ക്ലാസ്സ് പോയി, എന്നാല് ഒടുവിൽ അവർക്കും ക്ലാസുകൾ ആരംഭിക്കുകയാണ് അതായത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നവംബർ രണ്ടുമുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതാണ് എന്നാണ് ഏറ്റവും പുതിയ അറിയിപ്പ്. ഇതിനോടകംതന്നെ പല പ്രൈവറ്റ് സ്ഥാപനങ്ങളിലും പ്ലസ് വണ് ക്ലാസുകൾ ആരംഭിച്ചിരിന്നു എന്നാൽ സർക്കാർ തലത്തിലുള്ള സ്കൂളുകളുടെ ക്ലാസുകൾ രണ്ടുമുതൽ ആയിരിക്കും ആരംഭിക്കുക.

അപ്പൊൾ കുട്ടികൾക്ക് ഉള്ള ക്ലാസ്സ് എങ്ങനെ ആയിരിക്കും ക്ലാസുകളും സമയക്രമം എന്നും എല്ലാം വിശദമായി വ്യക്തമാക്കുന്നു. കടപ്പാട്: Janakshemem Media.