January 25, 2021

ലോണെടുത്തവർക്ക് കേന്ദ്രം പ്രഖ്യാപിച്ച നിശ്ചിത തുക നവംബർ അഞ്ചിന് ബാങ്ക് അക്കൗണ്ടിൽ എത്തും

ലോണെടുത്തവർക്ക് കേന്ദ്രം പ്രഖ്യാപിച്ച നിശ്ചിത തുക നവംബർ അഞ്ചിന് ബാങ്ക് അക്കൗണ്ടിൽ എത്തും, എന്നാൽ ലഭിക്കുന്നത് ചില ബാങ്കുകൾക്കും, ലോണുകൾക്കും മാത്രം.

കഴിഞ്ഞദിവസമാണ് കേന്ദ്ര സർക്കാർ മൊറട്ടോറിയം സ്വീകരിച്ചവർക്കും സ്വീകരിക്കാത്ത ആളുകൾക്കും നിശ്ചിത തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്ന് പറഞ്ഞത്, അതായത് മൊറട്ടോറിയം സ്വീകരിച്ച് തവണകൾ അടയ്ക്കാതെ ഇരുന്ന ആളുകൾക്ക് അടക്കാതിരുന്ന കാലത്തെ പലിശ ബാങ്ക് ഈടാക്കിയിട്ടുണ്ട് എങ്കിൽ അത് തിരിച്ചു നൽകുകയും, ഇനി മൊറൊട്ടോറിയം സ്വീകരിക്കാതെ തവണകൾ അടച്ചിരുന്ന ആളുകൾക്ക് ഒരു ക്യാഷ് അവാർഡ് എന്ന രീതിയിൽ തുകയും നൽകുമെന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ അതിന് കുറച്ചുകൂടി വ്യക്തത വന്നിരിക്കുകയാണ്, പക്ഷേ ഇത് ലഭിക്കുക ചില ലോണുകൾക്കും അതുപോലെതന്നെ ചില ബാങ്കുകളിൽനിന്ന് ലോണെടുത്തവർക്കും മാത്രമാണ്, നവംബർ 5 ദീപാവലിയോട് അനുബന്ധിച്ചാണ് കേന്ദ്രസർക്കാർ ഈ തുക നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്.

അപ്പോൾ എല്ലാ കാര്യങ്ങളും വിശദമായി വീഡിയോയിൽ നിങ്ങൾക്കായി വ്യക്തമാക്കുന്നു, മൊറട്ടോറിയം സ്വീകരിച്ചവരും സ്വീകരിക്കാത്തവരും ഉള്ളതിനാൽ ഇക്കാര്യം പലരും അറിഞ്ഞുകാണില്ല,

ആയതിനാൽ എല്ലാവരും അറിയാൻ ഈ പോസ്റ്റ് കാരണമാകട്ടെ. കടപ്പാട്: dcb media.