November 25, 2020

ഇനി എന്തെങ്കിലും കാരണത്താൽ പോലീസ് പിടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ പിഴയടയ്ക്കാൻ പുതിയ സംവിധാനം

ഇനി എന്തെങ്കിലും കാരണത്താൽ പോലീസ് പിടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ പിഴയടയ്ക്കാൻ പുതിയ സംവിധാനം എത്തിക്കഴിഞ്ഞു.

സാധാരണഗതിയിൽ പോലീസ് പിടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ അവർ നിശ്ചയിക്കുന്ന തുക കൊടുത്തു പെറ്റി അടക്കേണ്ടി വരുന്നതാണ്, എന്നാൽ ഇനി മുതൽ ഡിജിറ്റൽ പെയ്മെൻറ് പ്രോത്സാഹിപ്പിക്കുവാനും നിയമലംഘനത്തിനുള്ള ശിക്ഷ കർശനമാക്കാനും എല്ലാം ഇ-ചലാൻ വഴി ആയിരിക്കും പെയ്മെൻറ് നൽകുക.

അതും നമ്മുടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അതുമല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് നമുക്ക് ഈ തുക അടയ്ക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ ഡ്യൂട്ടിക്ക് നിൽക്കുന്ന ഉദ്യോഗസ്ഥൻ പറയുന്ന തുക ആയിരിക്കില്ല നമ്മൾ അടയ്ക്കേണ്ടത് പകരം എല്ലാം മെഷീനിൽ സ്റ്റോർ ചെയ്തിട്ടുണ്ടാകും, അപ്പോൾ എന്താണ് പിഴയടക്കാൻ കാരണമായിട്ടുള്ളത് അതിന് നിശ്ചിത തുകയും സ്റ്റോർ ചെയ്തിട്ടുണ്ടാകും, ആയതിനാൽ അത് തന്നെ നമുക്ക് അടക്കേണ്ടി വരും. അപ്പോൾ ഇത് നവംബർ മാസം മുതൽ പ്രാവർത്തികം ആകുവാൻ പോവുകയാണ്,

അപ്പോൾ എല്ലാവർക്കും ഈ ഒരു വിവരം മുൻകൂട്ടി തന്നെ അറിഞു ഇരിക്കുവാൻ ഈ പോസ്റ്റ് കാരണമാകട്ടെ. കടപ്പാട്: TECH 4 YOU.