November 25, 2020

സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ വിതരണം ആരംഭിക്കുന്നു, ധനവകുപ്പ് തുക അനുവദിച്ചു കഴിഞ്ഞു

സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ വിതരണം ആരംഭിക്കുന്നു, ധനവകുപ്പ് തുക അനുവദിച്ചു കഴിഞ്ഞു.

സംസ്ഥാനത്തുള്ള സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന നിരവധി ആളുകൾക്ക് ഏറെ സന്തോഷകരമായ ഒരു കാര്യം ഇപ്പോൾ എത്തിയിരിക്കുന്നു, അതായത് ഇനി എല്ലാ മാസവും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വിതരണം ഉണ്ടായിരിക്കും എന്ന് പറഞ്ഞിരുന്നു, അതും എല്ലാ മാസത്തെയും അവസാന ആഴ്ചയിൽ ആയിരിക്കും വിതരണം ആരംഭിക്കുക, ഇപ്പോൾ അവസാന ആഴ്ച ആയതിനാൽ ഇന്നു മുതൽ അതായത് ഒക്ടോബർ 28 മുതൽ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ വിതരണം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

ബാങ്കിലേക്ക് തുക ആവശ്യപ്പെട്ടവർക്ക് ബാങ്കിലേക്കും, കൈകളിലേക്ക് ആവശ്യപ്പെട്ടവർക്ക് കൈകളിലേക്ക് തുക എത്തുന്നത് ആയിരിക്കും, ആയതിനാൽ കൈകളിലേക്ക് ആവശ്യപ്പെട്ടവർക്ക് ഇന്നോ അല്ലെങ്കിൽ അടുത്തുള്ള ദിവസത്തിലും പെൻഷനുമായി ഉദ്യോഗസ്ഥർ എത്തുന്നതാണ്. ഇനി ബാങ്കിലേക്ക് പോകുന്നതിനു മുൻപായി വേണമെങ്കിൽ പെൻഷൻ അക്കൗണ്ടിൽ എത്തിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാവുന്ന സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. അപ്പോൾ ഇതിനെ പറ്റി കൂടുതൽ വിശദമായി എല്ലാ കാര്യങ്ങളും വീഡിയോയിൽ വ്യക്തമാക്കുന്നു, നിങ്ങൾക്കും ഈ ഒരു കാര്യം ഉപകാരപ്രദമാകുമെന്ന് കരുതുന്നു,

നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഉള്ള ആരെങ്കിലും ഇത്തരം പെൻഷനുകൾ വാങ്ങുന്നുണ്ട് എങ്കിൽ അവരെയും അറിയിക്കാം. കടപ്പാട്: Media Companion.