November 25, 2020

നിങ്ങൾക്ക് പച്ചക്കറി കൃഷി നടത്തുവാനായി സർക്കാർ തുക അനുവദിക്കുന്നു, സംസ്ഥാന സർക്കാർ പദ്ധതി

നിങ്ങൾക്ക് പച്ചക്കറി കൃഷി നടത്തുവാനായി സർക്കാർ തുക അനുവദിക്കുന്നു, ഏറ്റവും പുതിയ സംസ്ഥാന സർക്കാരിൻറെ പദ്ധതി.

പലവ്യഞ്ജനവും പച്ചക്കറിയെക്കുറിച്ചും നമ്മളെ ഏറ്റവും കൂടുതൽ വിഷമിച്ചത് ഈ ലോക്ഡോൺ കാലത്താണ്, എവിടെയും ലോക്ക്‌ ഡൗൺ ആയതുകൊണ്ട് തന്നെ പല സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറികളും മറ്റും വരാൻ വൈകിയതോടെ ഒരുപാട് പേരാണ് കഷ്ടപ്പെട്ടിരുന്നത് അപ്പോഴാണ് മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചു ജീവിക്കുന്നതിനുള്ള ബുദ്ധിമുട്ട് നമുക്ക് മനസ്സിലായത്.

അപ്പോൾ തൊട്ട് സംസ്ഥാന സർക്കാർ സ്വന്തമായി പച്ചക്കറി പലവ്യഞ്ജനം എല്ലാം ഉത്പാദിപ്പക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നു, എന്നാൽ ഇപ്പോൾ അതിന് ഒരു തീരുമാനം ആയിരിക്കുകയാണ്, അതായത് സംസ്ഥാന സർക്കാർ കൃഷി ചെയ്യാൻ ആളുകൾക്ക് തുക കൊടുത്തുകൊണ്ട് കൃഷി ചെയ്യിപ്പിക്കുന്നു, ഒപ്പം മറ്റു ആനുകൂല്യങ്ങളും നൽകുന്നു.

നമുക്കെപ്പോഴും മായമില്ലാത്ത പച്ചക്കറികൾ കഴിക്കാനാണ് താല്പര്യം എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ വരെ അത് എത്തുമ്പോഴേക്കും നല്ല പച്ചക്കറി ആണെങ്കിൽ ചീഞ്ഞു പോകും എന്നാൽ ചീഞ്ഞു പോകാത്ത രീതിയിലുള്ള കെമിക്കലുകൾ ഇതിന്മേൽ അടിച്ചിട്ട് ആയിരിക്കും കൊണ്ടുവരുന്നത്, അങ്ങനെ വരുമ്പോൾ നമ്മുടെ സംസ്ഥാനത്ത് നമ്മുടെ നാട്ടുകാർ തന്നെ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ ഏറെ വിശ്വസിച്ച് കഴിക്കാവുന്നതാണ്. അപ്പോൾ നിങ്ങൾക്ക് വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടെങ്കിലും അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ഗ്രൂപ്പായി ചേർന്ന ഇതുപോലെ,

കൃഷി ചെയ്തു സർക്കാരിൽനിന്ന് ആനുകൂല്യം സ്വീകരിക്കാം ഈയൊരു പദ്ധതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ കണ്ടറിയാം. കടപ്പാട്: DCB MEDIA.