January 27, 2021

പാത്രം ക്ലീൻ ചെയ്യുന്നതുപോലെ അത് വൃത്തിയാക്കുന്ന സ്ക്രബറുകളും ക്ലീൻ ചെയ്യേണ്ടത് സുപ്രധാനമാണ്

പാത്രം ക്ലീൻ ചെയ്യുന്നതുപോലെ അത് വൃത്തിയാക്കുന്ന സ്ക്രബറുകളും ക്ലീൻ ചെയ്തില്ലെങ്കിൽ പല പ്രശ്നങ്ങളും സംഭവിച്ചേക്കാം, പെർഫെക്റ്റായി ക്ലീൻ ചെയ്യേണ്ട രീതി ഇതാണ്.

പണ്ടുകാലത്തെല്ലാം പാത്രം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്നത് ചകിരി നാരുകൾ ആരായിരുന്നു അത് ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മൾ എടുത്ത് കളയുകയാണ് പതിവ്, എന്നാൽ ഇപ്പോൾ സ്ക്രബ്ബർ ആയതോടുകൂടി അത് തേഞ്ഞു പോകുന്നതുവരെ ഉപയോഗിക്കുന്നവർ ഉണ്ട്, എന്നാൽ പാത്രം കഴുകുന്നതുപോലെ അത്രയും വൃത്തിയിൽ സ്ക്രബറുകൾ നമ്മൾ കഴുകാറില്ല, വെറുതെ വെള്ളമൊഴിച്ച് കഴുകുക അല്ലാതെ അതിൽന്മേൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റ് അണുക്കളും അഴുക്കുകളും ഒന്നും പൂർണമായും വൃത്തിയാക്കുവാൻ ആരും ശ്രമിക്കുന്നില്ല.

അങ്ങനെ ഇരിക്കുന്ന സ്ക്രബർ എടുത്തു നമ്മൾ വീണ്ടും പാത്രം കഴുകുമ്പോൾ അതിന്മേലുള്ള അണുക്കൾ പ്ലേറ്റിൽ മറ്റും പറ്റുകയും, തുടർന്ന് നമ്മൾ ആഹാരം കഴിക്കുമ്പോൾ ഉള്ളിലേക്ക് പോവുകയും ആണ് ഉണ്ടാകുന്നത്, ആയതിനാൽ കൃത്യമായ രീതിയിൽ സ്ക്രബറുകൾ പറ്റിയാൽ ദിവസേന തന്നെ വൃത്തിയാക്കേണ്ടതുണ്ട്. അപ്പോൾ അത് എങ്ങനെയാണ് അണുവിമുക്തമാക്കുക എന്നാണ് വീഡിയോയിൽ കാണിക്കുന്നത്, നമ്മുടെ വീട്ടിലുള്ള സംഭവങ്ങൾ തന്നെ വച്ച് ചെയ്യാവുന്നതാണ്. നമുക്കെപ്പോഴും നമ്മുടെയും കുടുംബത്തിന്റെയും ആരോഗ്യമാണ്.

ഏറ്റവും പ്രധാനം ആയതിനാൽ ഇത് നിസ്സാര കാര്യമാണ് എങ്കിലും ഒഴിവാക്കരുത്. കടപ്പാട്: Pinky’s Diaries.