February 20, 2021

ഒരു വീട്ടിലേക്ക് പത്ത് എൽഇഡി ബൾബുകൾ, രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ലിസ്റ്റിൽ പേര് ഉണ്ടോ?

ഒരു വീട്ടിലേക്ക് പത്ത് എൽഇഡി ബൾബുകൾ, രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ലിസ്റ്റിൽ പേര് ഉണ്ടോ എന്ന് അറിയാം.

നല്ല രീതിയിൽ തന്നെ കറൻറ് ബിൽ കുറയ്ക്കുവാനായി കെഎസ്ഇബി ഒരുക്കിയ പുതിയ പദ്ധതിയാണ് “ഫിലമെൻറ് രഹിത കേരളം”, അതായത് വീട്ടിലേക്ക് എൽഇഡി ബൾബുകൾ നൽകിക്കൊണ്ട് കറണ്ട് ചാർജ് കുറയ്ക്കാനാണ് ഇവർ ലക്ഷ്യമിട്ടിരിക്കുന്നത്, ഇതുസംബന്ധിച്ച് ജൂലൈ മാസത്തിൽ ആദ്യഘട്ട വിതരണത്തിനു വേണ്ടി താല്പര്യമുള്ളവരോട് കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാൻ പറഞ്ഞിരുന്നു.

ഇപ്പോൾ നവംബർ മാസം, രജിസ്റ്റർ ചെയ്തതിൽ നിന്ന് 13 ലക്ഷത്തോളം കുടുംബങ്ങളെ തെരഞ്ഞെടുത്തു കൊണ്ടു ഒരു കുടുംബത്തിന് 10 എൽഇഡി ബൾബ് എന്ന രീതിയിൽ ഒരു കോടിയോളം എൽഇഡി ബൾബുകൾ വിതരണം ചെയ്യുവാൻ ആരംഭിച്ചിരിക്കുകയാണ്, ഇത് നിങ്ങൾ കെഎസ്ഇബി ഓഫീസിൽ പോയാണ് വാങ്ങേണ്ടത്. ലിസ്റ്റിൽ പേര് ഉണ്ടോ എന്ന് എങ്ങനെ അറിയാം എന്നാണ് വീഡിയോയിൽ പറയുന്നത്. അപ്പോൾ നമുക്ക് എല്ലാവർക്കും ഏറെ ഉപകാരപ്പെടുന്ന പദ്ധതി ആയതിനാൽ നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഉള്ളവരോ ഇതിനായി അപേക്ഷിച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും ഒന്ന് കയറി പരിശോധിക്കാവുന്നതാണ്.

ഒപ്പം മറ്റുള്ളവരെയും ഈ വിവരം അറിയിക്കാം.