July 25, 2021

തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായവർക്ക് വേണ്ടിയിട്ടുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു, അറിവ്

തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായവർക്ക് വേണ്ടിയിട്ടുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു, ആർക്കൊക്കെ ലഭിക്കുമെന്നും, എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുമെന്നും വിശദമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

മിക്ക മേഖലകളിലും ജോലി ചെയ്യുന്ന ആളുകൾക്ക്‌ ക്ഷേമനിധി ഉണ്ടാവുകയും അതിൽനിന്ന് ഒരുപാട് ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു, എന്നാൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളവർക്ക് ക്ഷേമനിധി ഇല്ലാത്തത് ഒരു പോരായ്മയായി കണ്ടുകൊണ്ട് ഇനി അവർക്കും ഒരു ക്ഷേമനിധി രൂപീകരിക്കുവാൻ വേണ്ടി പോവുകയാണ്. ഇതിലൂടെ 60 വയസ്സിനുശേഷം പെൻഷൻ, കുട്ടികൾക്ക് പഠനം, വിവാഹം സഹായം, ചികിത്സാസഹായം അങ്ങനെ വ്യക്തിപരമായും കുടുംബപരമായും അനവധി ആനുകൂല്യങ്ങളാണ് ലഭിക്കാൻ പോകുന്നത്. നമ്മുടെ സംസ്ഥാനത്ത് ഒരുപാട് ആളുകൾ തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായിരിക്കവേ അവർക്കും അവരുടെ കുടുംബത്തിനും എല്ലാം ഏറെ ആശ്വാസകരമായ ഒരു കാര്യം തന്നെയാണ് ഇത്, ആയതിനാൽ എന്തെല്ലാം ആനുകൂല്യങ്ങൾ ആണ് നിലവിൽ ഈ ക്ഷേമനിധി ബോർഡിന് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ആർക്കൊക്കെ ഈ ആനുകൂല്യങ്ങൾ ലഭിക്കും എന്നുമെല്ലാം വിശദമായി നിങ്ങൾക്കായി പറഞ്ഞുതരുന്നു. നിങ്ങൾ ഈ ഒരു ക്ഷേമനിധിയിൽ ഉൾപ്പെട്ടില്ല എങ്കിൽ പോലും നിങ്ങളുടെ പരിചയത്തിൽ ഉള്ള ആരെങ്കിലും ഒക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകും.