January 27, 2021

നവംബർ മാസം പല ആനുകൂല്യങ്ങളും അവസാനിക്കുകയാണ്, ഈ മാസം തന്നെ എല്ലാം ചോദിച്ചു വാങ്ങേണ്ടതുണ്ട്

നവംബർ മാസം പല ആനുകൂല്യങ്ങളും അവസാനിക്കുകയാണ് ആയതിനാൽ ഈ മാസം തന്നെ എല്ലാം ചോദിച്ചു വാങ്ങേണ്ടതുണ്ട്. കുറച്ചു മാസങ്ങളായി പലവിധ ആനുകൂല്യങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ റേഷന് കാർഡ് ഉടമകൾക്ക് നൽകിവരുന്നുണ്ട്, എന്നാൽ നവംബർ മാസം ഒട്ടുമിക്ക ആനുകൂല്യങ്ങളും അവസാനിക്കുകയാണ്.

അതിൽ എ.പി.എൽ വിഭാഗത്തിനുള്ള സ്പെഷൽ കഴിഞ്ഞമാസം വരെ നൽകി വന്നതാണ് എന്നാൽ ഇപ്പോൾ ഈ മാസം സ്പെഷ്യൽ അരി വിതരണത്തെ കുറിച്ച് സംസ്ഥാന സർക്കാർ അറിയിക്കാത്ത പക്ഷം ഉണ്ടാവുകയില്ല എന്ന് തന്നെ കരുതാം. പിന്നെ കേന്ദ്രസർക്കാരിന്റെ വക മുൻഗണന വിഭാഗത്തിന് നൽകുന്ന ഏറ്റവും വലിയ അനുകൂലമായിരുന്നു അഞ്ച് കിലോ അരിയും ഒരു കിലോ പയറും, ആ ഒരു സംഭവവും ഈ മാസത്തോടുകൂടി അവസാനിക്കുകയാണ്, ആയതിനാൽ എന്തെങ്കിലുമൊക്കെ കുടിശ്ശിക നിൽക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് കൈവരിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം അടുത്ത മാസം മുതൽ ഇവയൊന്നും ചോദിച്ചാൽ ലഭ്യമാവുക ഇല്ല. ഇന്ന് റേഷൻ കട അവധി ആണ് അതിനുശേഷം നാളെ മുതൽ വീണ്ടും നവംബർ മാസത്തെ സാധാരണ റേഷന് നൽകി വരുന്നതുമാണ്. അപ്പോൾ കൂടുതൽ വിവരങ്ങൾ നിങ്ങൾക്കായി വിശദമായി പറഞ്ഞു തരുന്നുണ്ട്. ഈ മാസം പല ആനുകൂല്യങ്ങളും അവസാനിക്കുകയാണ് എന്ന് പലരും അറിഞ്ഞു കാണില്ല ആയതിനാൽ എല്ലാവർക്കും ഈ വിവരങ്ങൾ ഉപകാരം ആകട്ടെ.