January 23, 2021

65ന്റെ നിറവിൽ മല്ലികാ സുകുമാരൻ, അമ്മയുടെ പിറന്നാൾ ആഘോഷമാക്കി ഇന്ദ്രജിത്തും പൃഥ്വിരാജും

അമ്മയുടെ പിറന്നാൾ ആഘോഷമാക്കി ഇന്ദ്രജിത്തും പൃഥ്വിരാജും, ഒട്ടേറെ സർപ്രൈസുകളും കളിയും ചിരിയുമായി 65ന്റെ നിറവിൽ മല്ലികാ സുകുമാരൻ. പിറന്നാള് ആഘോഷത്തിന്റെ സന്തോഷകരമായ ചിത്രങ്ങളായിരുന്നു ഇന്നലെ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞുനിന്നത്.

തൻറെ രണ്ടു മക്കളുടെയും ഒപ്പം ഇപ്രാവശ്യം മല്ലിക സുകുമാരൻ പിറന്നാൾ ആഘോഷിക്കാൻ പറ്റി, ഒപ്പം കൊച്ചുമോളുടെ കൂടെ ഒരു ഡാൻസ് കൂടി കളിച്ചപ്പോൾ പിറന്നാൾ ആഘോഷം തകൃതിയായി. തികച്ചും ഒരു കലാ കുടുംബം എന്ന് തന്നെ പറയാവുന്ന മല്ലിക സുകുമാരന്റെ കുടുംബം മറ്റുള്ളവർക്ക് ഏറെ മാതൃകയാണ്, ഒരുപാട് താര കുടുംബങ്ങളിൽ വഴക്കുകളും അനിഷ്ടങ്ങളും ഒക്കെ സംഭവിക്കുമ്പോഴും മല്ലികയുടെ ഈ സന്തുഷ്ട കുടുംബം എല്ലാവർക്കും മാതൃകയാണ്. എല്ലാവർക്കും ഒരുപാട് സന്തോഷം തോന്നുന്ന ഈ ഒരു പിറന്നാൾ ആഘോഷ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്, ഈ കലാ കുടുംബത്തിനെ ഏറെ പേർക്കും ഇഷ്ടം ആയതിനാൽ ഈ വീഡിയോയും നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്. ഇനിയും ഒരുപാട് കാലം ഈയൊരു സന്തോഷത്തോടുകൂടി സ്നേഹവും ഒത്തൊരുമയോട് കൂടിയും എല്ലാവർക്കും ജീവിക്കാൻ പറ്റട്ടെ.