മരട് ഫ്ളാറ്റുടമകള്‍ക്ക് സമയം നീട്ടി നല്‍കില്ല; ഒഴിഞ്ഞു പോകാത്തവര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് സബ് കളക്ടര്‍

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് നിർമ്മാണം നടത്തിയതിന് സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട കൊച്ചി മരടിലെ ഫ്ലാറ്റുകൾ ഒഴിഞ്ഞു നൽകാൻ സർക്കാർ നിശ്ചയിച്ച 48 മണിക്കൂർ സമയപരിധി നാളെ തീരാൻ ഇരിക്കെ ഒഴിയില്ലെന്നു താമസക്കാർ. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ ഒഴിയുക അപ്രായോഗികമാണെന്നും ഒരാഴ്ച സമയം അനുവദിക്കണമെന്നും ആണ് താമസക്കാരുടെ ആവശ്യം

ഫ്ലാറ്റ് ഉടമകളിൽ 94 പേർ മാത്രമാണ് പുനരധിവാസത്തിന് അപേക്ഷ നൽകിയിട്ടുള്ളത് പുനരധിവാസം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാൻ രണ്ടു തവണ അവസരം നൽകിയതാണ് ഇനിയും സമയം നീട്ടി നൽകാനാവില്ല ഫ്ലാറ്റുകളിൽ നിന്ന് സുഗമമായി ഒഴിയാൻ വേണ്ടി മാത്രമാണ് വൈദ്യുതിയും ജലവിതരണവും പുനസ്ഥാപിച്ചത്. ഒഴിയാനുള്ള കാലാവധി കഴിഞ്ഞാൽ ഇവ രണ്ടും
വിഛേദിക്കും.

ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ പരിസരവാസികൾ ഭയപ്പെടേണ്ടതില്ല ഫ്ലാറ്റുകൾ കുളിക്കുന്ന സമയത്ത് നഷ്ടങ്ങൾ ഉണ്ടായാൽ കരാറെടുത്ത ഏജൻസികളിൽ നിന്നും ഈടാക്കി പരിസരവാസികൾക്ക് നൽകുമെന്നും സബ് കളക്ടർ അറിയിച്ചു. ഫ്‌ളാറ്റ് പൊളിക്കല്‍ ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിനെ നേരില്‍കണ്ട് സമയം നീട്ടണമെന്ന ആവശ്യം ഉന്നയിക്കാനാണ് താമസക്കാരുടെ നീക്കം. സര്‍ക്കാര്‍ പട്ടിക തയാറാക്കിയ താല്‍ക്കാലിക താമസ സ്ഥലങ്ങളില്‍ പലയിടത്തും ഒഴിവില്ലെന്ന് ഫ്‌ളാറ്റ് ഉടമകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

You may also like...