February 20, 2021

പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ് എത്തിക്കഴിഞ്ഞിരിക്കുന്നു, ഇനി വാട്സാപ്പിലൂടെയും പണം അയക്കാം

നമ്മളെ ഏറെ ആകർഷിക്കുന്ന പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ് എത്തിക്കഴിഞ്ഞിരിക്കുന്നു, ഇനി വാട്സാപ്പിലൂടെയും പണം അയക്കാം, ഓൺലൈനായി പണം അയക്കാനും സ്വീകരിക്കാനുമായി ഗൂഗിൾ പേ, ഫോൺ പേ പേടിഎം എന്നിവ പോലെയുള്ള മൊബൈൽ ആപ്പുകൾ ആണ് നമ്മൾ ഉപയോഗിച്ചിരുന്നത്, എന്നാൽ ഇപ്പോൾ നമുക്ക്.

ഏറെ വിശ്വസനീയമായ അതുപോലെ തന്നെ ഇത്രയും കാലം നമ്മൾ മെസ്സേജ് അയക്കാം ആയി ഉപയോഗിച്ചിരുന്ന വാട്സാപ്പിലൂടെ ഇനി നമ്മുടെ സുഹൃത്തുക്കൾക്കും മറ്റും എളുപ്പം പണം അയക്കാവുന്ന ഫീച്ചർ എത്തി കഴിഞ്ഞിരിക്കുകയാണ്. ഇത്രയുംകാലം വാട്സ്ആപ്പ് ഇങ്ങനെ ഒരു ഫീച്ചർ കൊണ്ടുവരാനുള്ള നീക്കത്തിൽ ആയിരുന്നു, ഇപ്പോഴാണ് അതിനു ഗവൺമെന്റ് അനുമതി ലഭിച്ചത്, ഇതിനെ തുടർന്ന് അഞ്ച് ബാങ്കുകൾ ആണ് വാട്സാപ്പിലൂടെ ഇടപാടുകൾ നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. അതിൽ എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ജിയോ പെയ്മെൻറ് ബാങ്ക് എന്നിവയാണ് അപ്പോൾ ഇടപാടുകൾക്ക് ആയി അനുവദിച്ചിരിക്കുന്നത്,, അങ്ങനെ വരുമ്പോൾ ഇൗ പറഞ്ഞ ബാങ്ക് അക്കൗണ്ട് ഉള്ള അഞ്ചു കോടി ജനങ്ങൾക്ക് ഈ ഒരു ഫീച്ചർ ലഭിക്കുന്നതാണ്. നിങ്ങളുടെ വാട്സാപ്പിൽ ഇത് എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടതെന്ന് വിശദമായി പറഞ്ഞുതരുന്നു, ഇതിനോടകംതന്നെ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ ഒരു ഓപ്ഷൻ നിങ്ങളുടെ വാട്സാപ്പിൽ എത്തിയിട്ടുണ്ടാകും, അല്ലെങ്കിൽ ഉടനെ എത്തുന്നതാണ്. അപ്പോൾ ഇൗ ഒരു വിവരം അറിയാത്തവർക്ക് എത്രയും പെട്ടെന്ന് അറിയിച്ചു കൊടുക്കാവുന്നതാണ്. ഏറെ ഉപകാരപ്പെടുന്ന ഒരു ഫീച്ചർ തന്നെയാണ് വാട്സ്ആപ്പ് ഇപ്പോൾ നമുക്കായി ഇറക്കിയിരിക്കുന്നത്.
ഈ ഉഗ്രൻ അറിവിന് കടപ്പാടുള്ളത്: Abdul Rasheed Mukkam.