January 19, 2021

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണെങ്കിൽ ഇനിയും ഈ നിധിയെ കുറിച്ച് അറിയാതെ പോകരുത്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണെങ്കിൽ ഓരോ ഇടപാടുകൾ നടത്തുമ്പോഴും റിവാർഡ് പോലെ ഒരു തുക ബാങ്ക് നിങ്ങൾക്ക് നൽകുന്ന വിവരം ആരും അറിയാതെ പോകരുത്. ഇത്രയും കാലം നടത്തിയ ഇടപാടുകളിൽ വലിയൊരു തുക നിങ്ങളുടെ പേരിൽ സേവ് ആയിട്ടുണ്ടാകും, പക്ഷെ ഇത് എവിടെയാണ് കിടക്കുന്നതെന്ന്.

പലർക്കും അറിവ് ഉണ്ടാവുകയില്ല. നമ്മൾ സാധാരണ ഗൂഗിൾ പേയും ഫോൺ പേയിലും എല്ലാം എന്തെങ്കിലും ഇടപാടുകൾ നടത്തുമ്പോൾ ഒരു കൂപ്പൺ ലഭിക്കുകയും, അത് സ്ക്രാച്ച് ചെയ്തു നോക്കുമ്പോൾ ചിലപ്പോൾ എന്തെങ്കിലും തുക കിട്ടിയെന്ന് വരും. എന്നാൽ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾ അവരുടെ ഇടപാടുകൾ നടത്തുമ്പോഴും ബാങ്ക് തന്നെ ഒരു ചെറിയ തുക പോയിൻറ് രൂപേണ നിങ്ങൾക്കുവേണ്ടി സേവ് ചെയ്യുന്നതാണ്. ഇത് സാധാരണ അക്കൗണ്ടിലേക്ക് വരുകയില്ല പകരം വേറൊരു സ്ഥലത്ത് ഇത്രയുംകാലം നടത്തിയ ഇടപാടുകൾക്ക് ലഭിച്ച പോയിൻറ്കൾ എല്ലാം വച്ചിട്ടുണ്ടാകും, തുടർന്ന് ആ പോയിൻറ്കൾ പണം ആയി ലഭിക്കും, അത് അനുസരിച്ച് നിങ്ങൾക്ക് മൊബൈൽ റീചാർജ് ചെയ്യാം, ബിൽ അടയ്ക്കാം അല്ലെങ്കിൽ ഷോപ്പിംഗ് നടത്താൻ ഒക്കെ സാധിക്കുന്നതാണ്. ഇങ്ങനെയൊരു സംഭവം ഉള്ള കാര്യം പലർക്കും അറിയില്ല, അറിഞ്ഞാൽ തന്നെ ഇത് എവിടെയാണ് നോക്കുന്നത് എന്ന് ആർക്കും അറിവുണ്ടാകില്ല. ആയതിനാൽ വ്യക്തമായി നിങ്ങൾക്ക് പറഞ്ഞു തരുന്നു. ചിലപ്പോൾ വലിയൊരു തുക തന്നെ നിങ്ങളുടെ പേരിൽ ഇതിനോടകം സേവ് ആയിട്ടുണ്ടാകും, ആയതിനാൽ തന്നെ ഉടൻതന്നെ പരിശോധിക്കാം. ഉപകാരപ്രദം ആണെന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവർക്ക് കൂടി ഇൗ ഒരു കാര്യം പറഞ്ഞു കൊടുക്കാവുന്നതാണ്.