January 18, 2021

കുടുംബ വിളക്കിലെ സുമിത്രയുടെ പ്രിയപ്പെട്ട മരുമകൾ ശരിക്കും ജീവിതത്തിൽ മരുമകളായി, ഉഗ്രൻ കല്യാണം

കുടുംബ വിളക്കിലെ സുമിത്രയുടെ പ്രിയപ്പെട്ട മരുമകൾ ശരിക്കും ജീവിതത്തിൽ മരുമകളായി. ഏറെ മനോഹരമായ ആതിര മാധവൻറെ വിവാഹ ദൃശ്യങ്ങൾ നിങ്ങൾക്കായി പങ്കുവയ്ക്കുന്നു. കുടുംബവിളക്ക് ഏഷ്യനെറ്റിലെ ഏറെ ജനശ്രദ്ധ ആകർഷിച്ച സീരിയൽ ആണ്, അതിൽ സുമുത്രയുടെ മരുമകൾ ആയി ആദ്യം കുറച്ച്.

നെഗറ്റീവ് ടച്ച് ഉള്ള റോള് ആയിട്ടാണ് ഡോക്ടർ അനന്യ എന്നാ ആതിര മാധവ് എത്തിയത്, അതിനുശേഷം സുമിത്രയുടെ പ്രിയപ്പെട്ട മരുമകളായി അനന്യ പതിയെ മാറുകയായിരുന്നു. ഇപ്പൊൾ കുടുംബ വിളക്ക് സീരിയലിൽ ഏറ്റവും ചങ്കൂറ്റത്തോടെ കാര്യങ്ങൽ പറയുന്ന കഥാപാത്രം ആയി അനന്യ മാറി, അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ഇൗ മരുമകളും വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ വേദികയ്ക്ക് പിന്നാലെ ആതിരയും വിവാഹിതയായിരിക്കുകയാണ്, രാജീവ് എന്നാണ് വരന്റെ പേര്, നവംബർ 8 ഞായറാഴ്ച അതായത് ഇന്നലെ ആയിരുന്നു തിരുവനന്തപുരത്ത് വച്ച് വിവാഹം, വിവാഹത്തിന്റെ തലേ ദിവസം ഉള്ള ആതിരയുടെ ഹൽദി ദൃശ്യങ്ങളെല്ലാം ആതിര തന്നെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. തുടർന്ന് ഏറെ മനോഹരമായി വേഷമണിഞ്ഞു സർവ്വ ആഭരണങ്ങളാൽ വിഭൂഷിതയായി ആണ് ആതിര കതിർമണ്ഡപത്തിൽ എത്തിയത്. അപ്പോൾ ഇരുവരുടെയും വിവാഹ ദൃശ്യങ്ങൾ കണ്ട് വിവാഹ മംഗള ആശംസകൾ നേരാം.