February 20, 2021

ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് ഈട് വെക്കാതെ 5 ലക്ഷം രൂപ വരെ വായ്പ സഹായം, നിങ്ങൾക്ക് അർഹതയുണ്ടോ?

ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് ഈട് വെക്കാതെ തന്നെ 5 ലക്ഷം രൂപ വരെ വായ്പ സഹായം, നിങ്ങൾക്ക് അർഹതയുണ്ടോ എന്ന് പരിശോധിക്കാം. ഇപ്പോൾ ബാങ്ക് അവരുടെ ഉപഭോക്താക്കൾക്കു ഓൺലൈൻ ഇടപാടുകൾ നടത്താനായി സ്വന്തമായി ആപ്പ് ഉണ്ടാക്കിയിട്ടുണ്ട്, ഫെഡറൽ ബാങ്കിന്റെ “ഫെഡ്‌മൊബൈൽ”.

എന്ന ആപ്പിൾ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ആണെങ്കിൽ തീർച്ചയായും ചെയ്യേണ്ടതുണ്ട്, കാരണം ഒരുപാട് ആനുകൂല്യങ്ങളും മറ്റും ആണ് ഈയൊരു ആപ്പിലൂടെ ഓരോ ഉപഭോക്താവിനും ലഭിക്കുക. അതിൽ ഏറെ ആകർഷകമായ ഒന്നാണ് ഈടൊന്നും നൽകാതെ ഉള്ള പേഴ്സണൽ ലോൺ, അത് ഓരോരുത്തരുടെയും ഇടപാടുകൾക്ക് അനുസരിച്ചു ബാങ്ക് തന്നെ ഒരു തുക അനുവദിക്കും. അപ്പോൾ ആപ്പിൾ പേഴ്സണൽ ലോൺ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇത്രയും കാലത്തെ ഇടപാടുകൾക്ക് അനുസരിച്ചു എത്ര രൂപ പേഴ്സണൽ ലോൺ നൽകാനാവുമെന്ന് അതിൽ എഴുതി കാണിച്ചിരിക്കും, അതിൽ പ്രൊസീഡ് കൊടുത്തിട്ടുണ്ടെങ്കിൽ ആ ഒരു തുക നമ്മുടെ ബാങ്ക് അക്കൗണ്ടിൽ ട്രാൻസ്ഫർ ആകുന്നതാണ്. അതുകൊണ്ടുതന്നെ രേഖകളും ഈടും ഒന്നും തന്നെ ഇല്ലാതെ ഒരു തുക എളുപ്പം കരസ്ഥമാക്കാൻ സാധിക്കുക്കും. ഇത് ഒരുപാട് ആളുകൾക്ക് അറിയാത്ത ഒരു കാര്യം ആയതിനാലാണ് പറഞ്ഞു തരുന്നത്, ആയതിനാൽ ഈ വിവരം എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു. കൂടുതൽ പേര് ഈ വിവരം അറിയുവാൻ ഈ പോസ്റ്റ് കാരണമാകട്ടെ. ഇനി ഫെഡറൽ ബാങ്ക് ഉപബോക്താവാണെങ്കിൽ പണമില്ല എന്ന് കരുതി വിഷമിക്കുകയാണെങ്കിൽ ഈയൊരു കാര്യം ഒന്നു പരിശോധിച്ചു നോക്കാം.