അനർഹമായി കിസാൻ സമ്മാന നിധിയുടെ തുക കൈപ്പറ്റിയ ആളുകളിൽനിന്ന് തുക തിരിച്ചു വാങ്ങാൻ തീരുമാനം ആയിരിക്കുകയാണ്, ഇത് ഒരുപാട് ആളുകൾക്ക് പണി കിട്ടുന്ന തീരുമാനമായിരിക്കും. കേന്ദ്ര സർക്കാർ രാജ്യത്ത് കൃഷി ചെയ്യുന്ന ആളുകൾക്ക് വേണ്ടി ആരംഭിച്ച ഒരു പദ്ധതിയാണ് കിസാൻ സമ്മാൻ നിധി എന്നത്.
എന്നാൽ ഭൂമിയുള്ള കർഷകർക്ക് ആർക്കും അപേക്ഷിക്കാമെന്ന് വന്നതോടുകൂടി കർഷകരും കർഷകർ അല്ലാത്തവരും എല്ലാം അപേക്ഷിക്കുകയും, പ്രതിവർഷം 6000 രൂപ കൈപ്പറ്റുകയും ആണ് ഉണ്ടായത്. ഇപ്പോൾ രണ്ടുവർഷമായി ഈ ഒരു പദ്ധതി തുടങ്ങിയിട്ട് ഇതിലൂടെ അനവധി ആളുകൾ ഈ തുക കൈപ്പറ്റുന്നു. മാത്രമല്ല അടുത്ത ഗഡു ഡിസംബറിൽ വിതരണവും ആരംഭിക്കുന്നതാണ്. എന്നാൽ ഈയൊരു പദ്ധതിയിൽ അനർഹർ ഇടംപിടിച്ചതോടുകൂടി കോടികൾ നഷ്ടമാണ് കേന്ദ്രസർക്കാരിന് വന്നത്, അതിനാൽ ആണ് എല്ലാ സംസ്ഥാനങ്ങളോടും അനർഹരായവരെ തിരിച്ചറിഞ്ഞു പുറത്താക്കുവാൻ ആയി ഉത്തരവിട്ടത്, ഇതിനെത്തുടർന്ന് സംസ്ഥാനങ്ങൾ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്, ആയതിനാൽ പറയുന്ന രീതിയിൽ അനർഹമായി തുക കൈ പറ്റിയിട്ടുണ്ടെങ്കിൽ എത്രയാണോ കൈപ്പറ്റിയത് അതുമുഴുവൻ തിരിച്ചു നൽകേണ്ടതായി വരുന്നു. ഇത് പലരും അറിഞ്ഞു കാണുകയില്ല. ആയതിനാൽ തെറ്റായ രീതിയിലാണ് നിങ്ങൾ അപേക്ഷ വച്ചു ഇൗ ഒരു പദ്ധതിയിൽ അംഗമായത് എങ്കിൽ കൈപ്പറ്റിയ തുക തിരിച്ചു കൊടുക്കാൻ തയ്യാറായിക്കോളു.