April 11, 2021

ഫ്ലവേഴ്സ് ചാനലിലെ നന്ദനം എന്ന സീരിയലിൽ കൃഷ്ണനായി അഭിനയിക്കുന്ന അശ്വിൻ ശുഭലാലിന്റെ വിശേഷങ്ങൾ

ഫ്ലവേഴ്സ് ചാനലിലെ നന്ദനം എന്ന സീരിയലിൽ കൃഷ്ണനായി അഭിനയിക്കുന്ന അശ്വിൻ ശുഭലാലിന്റെ വിശേഷങ്ങൾ ഇതൊക്കെയാണ്. നന്ദനം എന്ന മലയാളം സിനിമയെ ആസ്പദമാക്കിയാണ് ഫ്ളവർസ് ചാനെലിൽ ഇങ്ങനെ ഒരു സീരിയൽ ആരംഭിച്ചത്, സിനിമയിലെ ബാലാമണിയുടെ കുട്ടിക്കാലം ആണ് സീരിയലിൽ കാണിക്കുന്നത്.

നന്ദനം സിനിമയിൽ നമ്മുടെ എല്ലാം മനസ്സ് കവർന്നെടുത്ത കൃഷ്ണനെ പോലെ സീരിയലിലും ഒരു അടിപൊളി കൃഷ്ണൻ തന്നെ ആണ് ഉള്ളത്, അതിനാൽ ബാലാമണിയോടൊപ്പം തന്നെ അല്ലെങ്കിൽ അതിനെക്കാൾ ഏറെ ശ്രദ്ധയാകർഷിച്ച ഒരു കഥാപാത്രമാണ് “കിഷൻ” എന്ന അശ്വിൻ ശുഭലാലിന്റെ. സീരിയലിൽ കൃഷ്ണൻ ആയ അഭിനയിക്കുന്ന അശ്വിനെ ഡയറക്ടർ യാതൊരു ഓഡീഷൻ ഇല്ലാതെയാണ് തിരഞ്ഞെടുത്തത്, എന്നാൽ ഏറെ ആകസ്മികമായ രീതിയിൽ ഒരു കൃഷ്ണൻറെ കള്ള ചിരിയും നോട്ടവും സംസാരവും എല്ലാം നമുക്ക് അശ്വിനിൽ കാണാൻ സാധിച്ചു, അതുകൊണ്ടുതന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് അശ്വിന്റെ പെർഫോമൻസ് സ്വീകരിച്ചത്. ടിക്ടോക്കിലൂടെ കൃഷ്ണന്റെ കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുള്ള അശ്വിൻ കുറച്ചു നാളുകൾക്ക്‌ മുൻപേ തന്നെ ജനശ്രദ്ധയാകർഷിച്ച് ആളായിരുന്നു. അതിനാൽ തന്നെയാണ് ഓഡിഷൻ ഒന്നുമില്ലാതെ അശ്വിൻ തിരഞ്ഞെടുത്തത്. അപ്പൊൾ അശ്വിന്റെ കുടുംബവും, വിദ്യാഭ്യാസവും, ജോലിയും മറ്റു വിശേഷങ്ങൾ എല്ലാം അറിയുവാൻ നിങ്ങൾക്കും താൽപര്യം ഉണ്ടാകുമെന്ന് കരുതുന്നു.