സ്വർണ വില കുറവിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്. ലോക്ക് ഡൗൺ ആയതിൽ പിന്നെ നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് സ്വർണ വില കയറി പോയത്, ഇനി ഈ പ്രതിസന്ധി എന്ന് വിട്ട് ഒഴിയുന്നുവോ അന്ന് വില പഴയത് പോലെ ആകും, എന്നിരുന്നാലും കഴിഞ്ഞ ദിവസം പവന് 1000 രൂപക്ക് മേലെ കുറഞ്ഞപ്പോൾ എല്ലാവർക്കും.
അത് ഏറെ ആശ നൽകുന്ന താഴ്ച ആയിരുന്നു, ഇനിയും കുറയുമെന്ന് തന്നെയാണ് ഏവരുടെയും വിശ്വാസം. കഴിഞ്ഞ കുറച്ചു ദിവസനങ്ങളിലെ വിലയിൽ നവംബർ 5 വ്യാഴാഴ്ച, സ്വർണ വിലയിൽ മാറ്റം ഇല്ലായിരുന്നു, നവംബര്‍ 6 വെള്ളിയാഴ്ച, പവന് 320 രൂപ കൂടി 38400 രൂപയും, ഗ്രാമിന് 4800 രൂപയും ആയിരിക്കുന്നു. നവംബർ 7 ശനിയാഴ്ച വീണ്ടും പവന് 320 രൂപ കൂടി 38720 രൂപയും, ഗ്രാമിന് 4840 രൂപയും ആയി. നവംബർ 8 ഞായർ ആയതിനാൽ വിലയിൽ മാറ്റം ഇല്ലായിരുന്നു. നവംബർ 9 തിങ്കളാഴ്ച പവന് 160 രൂപ കൂടി 38880 രൂപയും ഗ്രാമിന് 4860 ആയിരിക്കുന്നു. നവംബർ 10, ചൊവ്വാഴ്ച പവന് 1200 രൂപ കുറഞ്ഞ് കൊണ്ടു പവന് 37680 രൂപയും, ഗ്രാമിന് 4710 രൂപയുമായി, നവംബർ 11, ബുധനാഴ്ച പവൻ 80 രൂപ കൂടിയിരിക്കുകയാണ്, അപ്പോൾ ഗ്രാമിന് 4720 രൂപയും, പവൻ 37760 രൂപയും ആയിരിക്കുന്നു. നവംബർ 12, വ്യാഴാഴ്ച സ്വർണ വിലയിൽ മാറ്റം ഇല്ല. ഇനിയുള്ള ദിവസങ്ങളിലും പുതിയ സ്വർണ വില ഈ പേജിലൂടെ നൽകുന്നതാണ്.