January 17, 2021

ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാൻഡ് ലോൺനായി ഉടൻ അപേക്ഷിക്കാം

ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് വിദ്യാഭ്യാസ ഗ്രാൻഡ് ലോൺനായി അപേക്ഷിക്കാം. സംസ്ഥാനത്തുള്ള തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് അവർ ഹൈ സ്കൂൾ, പ്ലസ് വൺ-പ്ലസ് ടു, ഡിഗ്രി, പി.ജീ എന്നീ കോഴ്സുകൾ ചെയ്യുകയാണെങ്കിൽ ഇൗ ഗ്രാന്റിനായി അപേക്ഷിക്കുവാൻ അർഹരാകും.

ഇതിൻറെ അപേക്ഷ തീയതി ആരംഭിക്കുന്നത് നവംബർ 15ന് ആണ്, ജനുവരി 15 വരെ അപേക്ഷിക്കുവാനുള്ള അവസരമുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ അക്ഷയകേന്ദ്രങ്ങളിൽ പോകാം അല്ലെങ്കിൽ വീട്ടിലിരുന്ന് മൊബൈൽ അല്ലെങ്കിൽ ഫോൺ ഉപയോഗിച്ച് തന്നെ അപേക്ഷ വയ്ക്കാവുന്നതാണ്. അപേക്ഷയോടൊപ്പം കൊറച്ചു രേഖകൾ കൂടി സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്, അത്തരം സ്കാൻ ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിൽ മാത്രം ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് നിങ്ങൾക്ക് തന്നെ ആപ്ലൈ ചെയ്യാവുന്നതാണ്. അപ്പോൾ നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഉള്ള ആരെങ്കിലും ഈയൊരു ക്ഷേമനിധിയിൽ അംഗങ്ങൾ ആണെങ്കിൽ അവരുടെ മക്കൾക്ക് ഈ ഒരു ആനുകൂല്യം ലഭിക്കുന്ന കാര്യം അറിയുക, അറിയിക്കുക, കാരണം ഈ ഒരു ആനുകൂല്യത്തെ പറ്റി ഏറെക്കുറെ പേര് അറിഞ്ഞു കാണുകയില്ല, അതുകൊണ്ട് എല്ലാവർക്കും ഈ വിവരം ഉപകാരപ്പെടട്ടെ, നല്ലൊരു തുക തന്നെ ലഭിക്കട്ടെ.

അപേക്ഷിക്കേണ്ട ലിങ്ക് പോസ്റ്റിലെ ആദ്യ കമന്റിൽ നൽകിയിട്ടുണ്ട്.