മറ്റു താരങ്ങൾക്ക് പുറകെ പൗർണമിതിങ്കളിലെ പൗർണമി എന്ന ഗൗരിയും. ഏഷ്യാനെറ്റിൽ ഒരുപാട് പ്രിയപ്പെട്ട പരമ്പരകൾ ഉണ്ട്, അതിൽ കൂടുതൽ ആളുകളും കാണുന്നതും ഏറെ പ്രിയപ്പെട്ടതുമായ ഒരു സീരിയൽ ആണ് പൗർണമിതിൻകൾ, അതിൽ പ്രേക്ഷക പ്രീതി നേടിയ മികച്ച അഭിനയ മികവ് കൊണ്ട് അവരെ കയ്യിലെടുത്ത ആളാണ് പൗർണമി എന്ന ഗൗരി കൃഷ്ണൻ.
ആദ്യം പൗർണമിതിങ്കളിൽ പൗർണമിയായി അഭിനയിക്കുവാൻ പുതുമുഖ താരമായിരുന്നു എത്തിയത്, എന്നാൽ അതിനു ശേഷം ഒരുപാട് സീരിയലുകളിൽ അഭിനയം കാഴ്ചവച്ച ഗൗരിക്കാണ് ആ ഓഫർ ലഭിച്ചത്. ഇപ്പോൾ കുടുംബവിളക്കിലെ അനന്യയുടെയും വേദികയുടെയും വിവാഹത്തിന് പിന്നാലെ ഗൗരി നമ്മളോട് പങ്കുവെച്ചത് സർവ്വ ആഭരണങ്ങളും അണിഞ്ഞു കിടിലൻ ലിക്കുള്ള ഒരു ബ്രൈഡൽ വേഷം അണിഞ്ഞ് നിൽക്കുന്ന ഗൗരി കൃഷ്ണയുടെ തന്നെ ഫോട്ടോസ് ആണ്.ഇത് കണ്ട് പ്രേക്ഷകർ ഗൗരിയുടെ വിവാഹം ആയോ എന്ന് സംശയിച്ചെങ്കിലും അതൊരു ഫോട്ടോ ഷൂട്ട് ദൃശ്യങ്ങൾ ആയിരുന്നു. പക്ഷേ എന്ത് തന്നെയാണെങ്കിലും വളരെയധികം ഇണങ്ങുന്ന ഒരു വേഷം തന്നെയാണ് ഗൗരി അണിഞ്ഞത്, ഏറെ ഭംഗിയാർന്ന ആരും കണ്ടാൽ നോക്കി പോകുന്ന സാരിയിലും അംഭരങ്ങളിലും, മേക്കപ്പിലും എല്ലാം ഗൗരി അതീവ സുന്ദരി ആയിരുന്നു, അതിനാൽ തന്നെ ഇൗ ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ആണ് എവിടെയും എത്തിയത്.
നിങ്ങൾക്കും ഇതെല്ലാം ഇഷ്ടപ്പെടുമെന്ന് കരുതുന്നു.