January 21, 2021

മൗനരാഗം സീരിയലിലെ താരങ്ങൾ ഒരുമിച്ചു കൂടിയിട്ടുള്ള തകൃതിയായ ഒരു ദീപാവലി ആഘോഷം, ഉഗ്രൻ ദൃശ്യങ്ങൾ

മൗനരാഗം സീരിയലിലെ താരങ്ങൾ ഒരുമിച്ചു കൂടിയിട്ടുള്ള തകൃതിയായ ഒരു ദീപാവലി ആഘോഷം. ഏഷ്യാനെറ്റിലെ മൗനരാഗം എന്ന സീരിയൽ ഏറെ ജനശ്രദ്ധ ആകർഷിച്ച ഒന്നാണ്, അതിൽ ഊമ ആയതിനാൽ അച്ഛനാൽ തള്ളിക്കളഞ്ഞ ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. അതിലെ പ്രധാനകഥാപാത്രമായ കല്യാണി എന്ന ഐശ്വര്യയും, സോണി എന്ന ശ്രീശ്വേത മഹാലക്ഷ്മിയും.

അമ്മയായ ദീപയും എല്ലാം തമിഴ്നാട്ടിൽനിന്ന് ആയതിനാൽ ദീപാവലി ആഘോഷം അവർക്ക് വളരെ കേമമാണ്. എന്നാൽ ഷൂട്ട് കാരണവും ഒപ്പം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപ്പോഴും നാട്ടിലേക്ക് പോകാൻ പറ്റാത്തതുകൊണ്ട് എല്ലാവരും ഒത്തുചേർന്ന് മൗനരാഗം ഷൂട്ടിംഗ് സൈറ്റിൽ തന്നെയാണ് രാത്രി ദീപാവലി ആഘോഷിച്ചത്. ഒട്ടുമിക്ക താരങ്ങളും അതായത് കിരൺ, വിക്രം, ബൈജു, കല്യാണി, സോണി, ദീപ, കാതംബരി, രതി അളിയൻ എന്നിവരുടെ ഒക്കെ കഥാപാത്രങ്ങൾ അഭിനയിക്കുന്ന എല്ലാവരും ചേർന്ന് നിറയെ പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിക്കുന്ന ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തരംഗമാവുകയാണ്. ഏറെ രസകരമായ ഈ ദീപാവലി ദൃശ്യങ്ങൾ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

ഏവർക്കും നല്ലൊരു ദീപാവലി ആശംസകൾ നേരുന്നു.