April 12, 2021

സോഷ്യൽ മീഡിയ ആകെ തരംഗമായ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലെ പെൺകുട്ടി അർച്ചന അനില സംസാരിക്കുന്നു

സോഷ്യൽ മീഡിയ ആകെ തരംഗമായ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലെ പെൺകുട്ടി അർച്ചന അനില ജനങ്ങളോട് സംസാരിക്കുന്നു. ഇപ്പോഴത്തെ കാലത്തെ സേവ് ദേ ഡേറ്റ് ഫോട്ടോഷൂട്ടുകൾ ഒക്കെ ഗംഭീരമാണ്, ഇത് വരെ ആരും ചെയ്യാത്ത തരം പുതുമകൾ കൊണ്ടുവരാൻ ആണ് ഏവരും ശ്രമിക്കുന്നത്. അങ്ങനെ കഴിഞ്ഞദിവസം ആണ് എല്ലാവരും പ്രതീക്ഷിക്കാത്ത തരം ഒരു സേവ് ദ ഡേറ്റ്.

ഫോട്ടോ ഷൂട്ട് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ആകെ നിറഞ്ഞു നിന്നത്. ഇതിനെ സപ്പോർട്ട് ചെയ്തു കൊണ്ടു ധാരാളം പേര് വന്നിരുന്നു, ഒപ്പം വിമർശനങ്ങളുമായി ഒരുകൂട്ടം ജനങ്ങൾ ഇറങ്ങിയതോടെ അർച്ചന അനില എന്ന ഫോട്ടോഷൂട്ടിൽ ഉൾപ്പെട്ട പെൺകുട്ടി പ്രതികരിക്കുകയാണ്. സത്യം പറഞ്ഞാൽ അത് ഒരു സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് അല്ല പകരം താൻ ഒരു മോഡൽ ആണെന്നും അങ്ങനെയുള്ള ഒരു സാദാ ഫോട്ടോഷൂട്ട് ആണ് എന്നാണ് അർച്ചന പറഞ്ഞത്. മുൻപ് ഉള്ള ഫോട്ടോഷൂട്ടുകളിലും വിമർശനങ്ങൾ ഉണ്ടായെങ്കിലും ഇപ്രാവശ്യം തന്റെ കുടുംബക്കാരെ വരെ പറഞ്ഞതിനെ തുടർന്നാണ് പ്രതികരിക്കാമെന്ന് അർച്ചന തീരുമാനിച്ചത്. അപ്പോൾ സേവ് ദ ഡേറ്റ് എന്ന് കരുതി ഒരുപാട് വിമർശനങ്ങൾ ഉയർന്നുവെങ്കിലും ഇപ്പോൾ ആളുകൾക്ക് സംഭവം മനസ്സിലായിട്ടുണ്ടാകും.