February 28, 2021

വീടുപണിയുമ്പോൾ/ കെട്ടിടം പണിയുമ്പോൾ നിയമപരമായി നമ്മൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു വീടുപണിയുമ്പോൾ/ കെട്ടിടം പണിയുമ്പോൾ നിയമപരമായി നമ്മൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്, അത് അറിയാതെ പോയാൽ വലിയ നഷ്ടങ്ങൾ തന്നെ സംഭവിച്ചേക്കാം. നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ ധാരാളം നിയമവശങ്ങളാൽ ഓരോരുത്തരും ബന്ധിതനാണ്, അതുകൊണ്ടുതന്നെ അവിടെ ഒരു കാര്യം ചെയ്യുമ്പോൾ തീർച്ചയായും നിയമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വന്തമായി നമ്മൾ ഒരു വീട് പണിയുമ്പോൾ വെറുതെ അങ്ങ് പണിയാൻ സാധിക്കുകയില്ല, അതിന് ഭൂമി സംബന്ധമായും വീട് സംബന്ധമായും അങ്ങനെ ഒരുപാട് നിയമവശങ്ങൾ ഉള്ളതിനാൽ അതെല്ലാം പാലിച്ച് വേണം എല്ലാം ആരംഭിക്കുവാൻ. അല്ലാത്തപക്ഷം ചിലപ്പോൾ പണി നിർത്തി വയ്ക്കുകയോ, പൊളിച്ചു കളയുകയോ ഒക്കെ വേണ്ടി വരുന്നതാണ്. ഇങ്ങനെ പണി കിട്ടിയ ആരെങ്കിലുമൊക്കെ നിങ്ങൾക്കും അറിയാമായിരിക്കും. നിയമങ്ങൾ പാലിക്കുക മാത്രമല്ല ഒപ്പം അതിനുവേണ്ടിയുള്ള രേഖകളും സമ്മതപത്രങ്ങളും ഒക്കെ കൈവശം വയ്ക്കേണ്ടതുണ്ട്. ചിലർക്ക് ഈ നിയമവശങ്ങൾ അറിവ് ഉണ്ടാവുകയില്ല. അതുകൊണ്ട് പണി കിട്ടി കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല, ആയതിനാൽ തീർച്ചയായും വീഡിയോ കാണാം, നിങ്ങൾക്ക് പ്രാധാന്യത്തെപ്പറ്റിയും ചെയ്യേണ്ട കാര്യങ്ങളെ പറ്റിയും എല്ലാം അറിയാം. ഉപകാരപ്പെട്ടു എങ്കിൽ തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ വീടുവയ്ക്കാൻ പോകുന്ന ആളുകളോട് പങ്കുവയ്ക്കുകയും ചെയ്യാം.