January 25, 2021

പഴഞ്ചൻ സൈക്കിളും, കീറിയ ഉടുപ്പും, നഗ്ന പാദങ്ങളുമായി മത്സരിക്കാൻ എത്തി, പിന്നിട് നടന്നത് ചരിത്രം

പഴഞ്ചൻ സൈക്കിളും, കീറിയ ഉടുപ്പും, നഗ്ന പാദങ്ങളുമായി മത്സരിക്കാൻ എത്തിയ ബാലൻ, പിന്നീട് അവിടെ നിന്നവർ കണ്ടത് കോരിത്തരിപ്പിക്കുന്ന പോരാട്ടമായിരുന്നു. വയ്യാതെ കിടക്കുന്ന അമ്മയ്ക്ക് മരുന്നു പോലും വാങ്ങാൻ പണമില്ലാത്ത കുടുംബത്തിൽ നിന്ന് ബാലൻ എത്തിയത് 2020 സൈക്ലിംഗ് കോമ്പറ്റിഷനിൽ ആയിരുന്നു.

ഒരു പഴയ സൈക്കിളും, കീറിയ ഉടുപ്പും, ഒരു ഷൂസ് പോലും ഇല്ലാതെയാണ് ആത്മവിശ്വാസം മാത്രം കൈകൊണ്ടു ഇവൻ മത്സരവേദിയിൽ എത്തിയത്, അവിടെയാകട്ടെ എല്ലാവരും പുതുപുത്തൻ സൈക്കിളും, ഹെൽമറ്റും, എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി നിൽക്കുന്നു. പക്ഷേ അതൊന്നും അവനെ തളർത്തിയില്ല, കണ്ടുനിന്നവരെ പോലും വളരെയധികം ആകർഷിച്ച കൊച്ചു മിടുക്കന്റെ ആരാധകരാക്കിയ ദൃശ്യങ്ങളായിരുന്നു പിന്നീട് നടന്നത്. ഈ മിടുക്കന്റെ മത്സര ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെ നിറഞ്ഞുനിൽക്കുന്നത്, പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിലാണ് ഏവരും നെഞ്ചിലേറ്റിയത്, കാരണം ഈയൊരു കുട്ടിയുടെ സാമ്പത്തികസ്ഥിതിയും, അതുപോലെതന്നെ ജയിക്കണം എന്നുള്ള ആഗ്രഹം ആത്മവിശ്വാസവും ഒക്കെയാണ്. ഒരുപാട് സഹായം ഹസ്തങ്ങളാണ് ഈ ഒരു മത്സരത്തിനുശേഷം ഈ കുട്ടിയെ തേടി എത്തിയത്. തീർച്ചയായും ഈയൊരു ബാലൻ നമുക്കെല്ലാവർക്കും പ്രചോദനം തന്നെയാണ്. ഏറെ സന്തോഷവും പ്രചോദനവും നൽകുന്നു.