January 20, 2021

ഒരു ദിവസം കൊണ്ടു 700 രൂപയിൽ കൂടുതൽ കുറഞ്ഞ് സ്വർണവില, ഇപ്പൊൾ തന്നെ അറിഞ്ഞു വാങ്ങാം

ഒരു ദിവസം കൊണ്ടു 700 രൂപയിൽ കൂടുതൽ കുറഞ്ഞ് സ്വർണവില, വേണമെങ്കിൽ ഇപ്പൊൾ വാങ്ങാം. വാക്സിൻ ഏകദേശം ആയതിനാൽ ആകണം ഇതുപോലെ സ്വർണത്തിന്റെ വില കുറവ്. ഇനി കഴിഞ്ഞ ദിവസങ്ങളിലെ വില നോക്കുമ്പോൾ, നവംബർ 16, തിങ്കളാഴ്ചയും വിലയിൽ മാറ്റം ഇല്ല എന്ന് വച്ചാൽ സ്വർണവില 38160ൽ തന്നെയാണ് നിൽക്കുന്നത്. നവംബർ 17, ചൊവ്വാഴ്ച, പവന് 80 രൂപ കുറഞ്ഞ് 38080 രൂപയും, ഗ്രാമിന് 4760 രൂപയും ആയി.

നവംബർ 18, ബുധനാഴ്ച വീണ്ടും പവന് 240 രൂപ കുറഞ്ഞ് 37840 രൂപയും, ഗ്രാമിന് 4730 രൂപയും ആയി. നവംബർ 19, വ്യാഴാഴ്ച പവന് വീണ്ടും 240 രൂപ തന്നെ കുറഞ്ഞു 37600 രൂപയും ഗ്രാമിന് 4700 രൂപയും ആയിരിക്കുന്നു. നവംബർ 20, വെള്ളിയാഴ്ച, പവന് 80 രൂപ കുറഞ്ഞ് 37520 രൂപയും ഗ്രാമിന് 4690 രൂപയും ആയി. നവംബർ 21, ശനിയാഴ്ച പവന് 160 രൂപ കൂടി 37680 രൂപയും, ഗ്രാമിന് 4710 രൂപയും ആയി. പിന്നെ നവംബർ 22, ഞായറാഴ്ചയും, നവംബർ 23, തിങ്കളാഴ്ചയും സ്വർണ വിലയിൽ മാറ്റം ഇല്ലായിരുന്നു, എന്നാൽ ഇന്ന് നവംബർ 24ന് പവന് 720 രൂപ കുറഞ്ഞ് 36960 ആയി, അപ്പൊൾ ഗ്രാമിന് 4620 ആണ്.

ഇനിയും വില കുറയുമെന്ന് കരുതുന്നു.