January 18, 2021

സർക്കാർ വഴി കെ.എഫ്.സി നൽകുന്ന ഒരു ലക്ഷം രൂപയുടെ ഈട് വേണ്ടാത്ത പദ്ധതി സത്യം തന്നെയാണ്

എല്ലാവർക്കും സർക്കാർ വഴി കെ.എഫ്.സി നൽകുന്ന ഒരു ലക്ഷം രൂപയുടെ ഈട് വേണ്ടാത്ത പദ്ധതി സത്യം തന്നെയാണ്, ഇപ്പോൾ ഇതിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. മുൻപുതന്നെ കെ.എഫ്.സി എന്ന കേരള ഫിനാൻഷ്യൽ കോർപപറേഷൻ ഒരു ലക്ഷം രൂപ ഈടും ജാമ്യവും ഒന്നുമില്ലാതെ എല്ലാ ജനങ്ങൾക്കും കൊടുക്കുന്ന വിവരം പറഞ്ഞപ്പോൾ പലരും അത് നുണയാണെന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴും അതിനുവേണ്ടി അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ഓൺലൈൻ ആയിട്ടാണ് അപേക്ഷ വെക്കേണ്ടത്. അപേക്ഷിച്ചു കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ പകുതി തുക അക്കൗണ്ടിലേക്ക് എത്തുന്നതാണ്. അതും മൊത്തം ഏഴു ശതമാനം പലിശയിൽ ആണെങ്കിലും 3% സബ്സിഡിയിൽ വായ്പ ലഭിക്കുന്നതാണ്, മൂന്നുവർഷം തിരിച്ചടവ് കാലാവധിയും ഉണ്ട്. പിന്നെ ഈ ഒരു പദ്ധതി അപേക്ഷിക്കുന്ന വിധവകൾക്കും ഭിന്നശേഷിക്കാർക്കും മുൻഗണന ഉണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ടത് ആയതിനാൽ ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാവുന്നതാണ്. അപ്പോൾ ഇൗ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും അപേക്ഷിക്കേണ്ട രീതിയും നിങ്ങൾക്കായി പറഞ്ഞുതരുന്നു. ഒരുപാട് ആളുകൾ ഈടോന്നും വയ്ക്കാതെ ലഭിക്കുന്ന വായ്പയെ കുറിച്ച് തേടി നടക്കുന്നുണ്ട്, അവർക്കെല്ലാം ഈയൊരു സംഭവം സഹായകരമായിരിക്കും. Kerala Financial Corporation, Vellayambalam,
Thiruvananthapuram 695033, Kerala, India. Phone : 0471 2737576.

ഈ വിവരം പറഞ്ഞു കൊടുക്കാം.