നല്ല കിടിലൻ മലേഷ്യൻ ഡിന്നർ, അത് കഴിച്ചിട്ടുള്ള അമ്മാമയുടെ ഇജ്ജാതി തുറന്നു പറച്ചിൽ 😂

‘റിമോട്ടിനൊരു ബാറ്ററി വാങ്ങിക്കണം എനിക്കിപ്പോ…സീരിയല് കാണാനാണ്. പിന്നേയ് ബാറ്ററിയേ..ആ ഒമ്പതിൽ കൂടി പൂച്ച ചാടണതായിക്കണം കേട്ടാ…’ ഒമ്പതില്‍ക്കൂടി പൂച്ച ചാടണ ബാറ്ററിയേതാണെന്ന് കൊച്ചുമോൻ അന്തിച്ചു നിന്നും, ഒപ്പം സോഷ്യൽമീഡിയയും. അമ്മാമ്മ ഉദ്ദേശിച്ചത് എവറെഡിയുടെ ബാറ്ററിയാണെന്ന് അറിഞ്ഞതോടെ അന്ധാളിപ്പ് പൊട്ടിച്ചിരിയായി. നന്മയും നർമ്മവും ചേരുന്ന വീഡിയോയിലൂടെ സോഷ്യൽലോകത്ത് വൈറലായ ജിൻസണും 85കാരി മേരി ജോസഫുമാണ് ഈ അമ്മാമ്മയും പേരക്കുട്ടിയും.

നന്മയും നർമ്മവും ചേരുന്ന വീഡിയോയിലൂടെ സോഷ്യൽലോകത്ത് വൈറലായ ജിൻസണും 85കാരി മേരി ജോസഫുമാണ് ഈ അമ്മാമ്മയും പേരക്കുട്ടിയും. ഇതുപോലുള്ള കുഞ്ഞുകുഞ്ഞു ടിക് ടോക്ക് വീഡിയോയിലൂടെയും സാരോപദേശ വീഡിയോകളിലൂടെയും ടിക് ടോക്ക് പ്രേമികളുടെ ഹൃദയം കീഴടക്കിയ അമ്മാമ്മയും കൊച്ചുമോനും വീണ്ടും വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ ലോകത്തെ ഈ രണ്ടു താരങ്ങളും വീണ്ടും ഒരുമിച്ചിരിക്കുന്നത് ഒരു നല്ല കിടിലൻ മലേഷ്യൻ ഡിന്നർ വീഡിയോ ആയിട്ടാണ്.

അമ്മമ്മയും കൊച്ചുമോനും കൂടിയുള്ള ആദ്യ വിമാന യാത്ര വളരെ രസകരമായിരുന്നു. വിടെയെത്തി ഹോട്ടലിലെ ജീവനുള്ള മീനുകളും ഞണ്ടുകൾ ഉം കണ്ടപ്പോലുള്ള അമ്മമ്മയുടെ മുഖഭാവം കാണുമ്പോൾ തന്നെ ചിരി വരുമായിരുന്നു. വാലും തലയും കളയാതെ ഉള്ള ഭക്ഷണം കഴിച്ച അമ്മയുടെ മുഖം ഏവരിലും ചിരിപടർത്തി ഒന്നാണ്.