ഇന്നും സ്വർണ വിലയിൽ വൻ ഇടിവ് തന്നെയാണ്, ഒരു ദിവസം കൊണ്ടു 400ന് മേലെ കുറഞ്ഞിരിക്കുന്നു, ഇത് ഏവർക്കും പ്രതീക്ഷ നൽകുന്ന വില കുറവ് ആണ് രണ്ട് ദിവസമായി കണ്ട് കൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങങളിലും സ്വർണവില ഇൗ പേജിലൂടെ നൽകുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലെ വില നോക്കുമ്പോൾ, നവംബർ 17നു പവന് 80 രൂപ രൂപ കുറഞ്ഞ് 38080 രൂപയും ഗ്രാമിന് 4760 രൂപയും ആയി.
നവംബർ 18ന് പവന് 240 രൂപ കുറഞ്ഞ് 37840 രൂപയും, ഗ്രാമിന് 4730 രൂപയും ആയി. നവംബർ 19ന് വീണ്ടും 240 രൂപ തന്നെ കുറഞ്ഞു 37600 രൂപയും, ഗ്രാമിന് 4700 രൂപയും ആയി. നവംബർ 20ന് വീണ്ടും പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്, എന്ന് വച്ചാൽ പവന് 37520 രൂപയും, ഗ്രാമിന് 4690 രൂപയും ആയി. നവംബർ 21ന് പവന് 160 രൂപ കൂടി 37680, ഗ്രാമിന് 4710 രൂപയും ആയി. പിന്നെ നവംബർ 22നും നവംബർ 23നും സ്വർണ വിലയിൽ മാറ്റം ഇല്ലായിരുന്നു. ഇന്നലെ നവംബർ 24നു പവന് 720 രൂപയോളം കുറഞ്ഞ് 36960 രൂപയും ഗ്രാമിന് 4620 രൂപയും ആയി. ഇന്ന് 25ന് വീണ്ടും പവന് 480 രൂപ കുറഞ്ഞ് 36480 രൂപയും ഗ്രാമിന് 4560 ആയിരിക്കുന്നു.
ഇനിയും സ്വർണ വില കുറയട്ടെ.