January 17, 2021

ബാങ്കിൻറെ പ്രവർത്തി ദിവസങ്ങളിൽ മാറ്റങ്ങൾ വന്നിരിക്കുകയാണ്, ഇനി ബാങ്കിന്റെ സേവനം ഈ ദിനങ്ങളിലും

ബാങ്കിൻറെ പ്രവർത്തി ദിവസങ്ങളിൽ ചില മാറ്റങ്ങൾ വന്നിരിക്കുകയാണ്, ഇനി കൂടുതൽ ദിവസങ്ങൾ ബാങ്കിലെ സേവനം നമുക്ക് ലഭിക്കും. മുൻപ് പലതവണയായി ബാങ്കിൽ തിരക്ക് കൂടും എന്ന് കരുതി വരുന്ന ഉപഭോക്താക്കൾക്ക് വേണ്ടി സമയക്രമങ്ങൾ നിശ്ചയിച്ചിരുന്നു, ഒപ്പം സാഹചര്യം രൂക്ഷമായതോടെ ശനിയാഴ്ച കൂടി ബാങ്ക് അവധി ആയിരിക്കുമെന്ന് എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പ്രവർത്തി ദിവസത്തിൽ ചെറിയൊരു മാറ്റം വന്നിരിക്കുകയാണ്. എന്ന് വച്ചിട്ടുണ്ടെങ്കിൽ രണ്ടാം ശനിയും നാലാം ശനിയും മാത്രമേ ബാങ്ക് അവധി ഉള്ളൂ.

ബാക്കി എല്ലാ ദിവസവും വർക്കിംഗ് ഡേ ആയിരിക്കും, അപ്പോൾ ഒന്നാം ശനി, മൂന്നാം ശനി, അഞ്ചാം ശനി ഉണ്ടെങ്കിൽ ആ ദിവസവും പ്രവർത്തി ദിവസം ആയിരിക്കും. മുൻപ് ശനിയാഴ്ച മുടക്ക്‌ ആണെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ ആ ഒരു അവധി പിൻവലിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു. അപ്പൊൾ ബാങ്ക് സേവനങ്ങൾ ആവശ്യമുള്ള ആളുകൾക്ക് ഈ ദിവസങ്ങളിൽ കൂടി ബാങ്കിൽ പോകാനുള്ള അവസരമുണ്ട്. കൂടുതൽ ദിവസങ്ങൾ പ്രവൃത്തി ദിവസം ആയതോടെ ബാങ്കിലെ തിരക്ക് കുറയും എന്ന് കരുതാം. തീർച്ചയായും ഇത് ഏവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ് ആയതിനാൽ.

മറ്റുള്ളവരിലേക്ക് കൂടി ഈ ഒരു വിവരം എത്തിക്കാം.