January 19, 2021

ഇനി എന്തായാലും ഈ വർഷം സ്കൂൾ തുറക്കേണ്ട” മുഖ്യമന്ത്രിയോടുള്ള രണ്ടാം ക്ലാസുകാരന്റെ നിർദ്ദേശം

ഇനി എന്തായാലും ഈ വർഷം സ്കൂൾ തുറക്കേണ്ട” മുഖ്യമന്ത്രിയോടുള്ള രണ്ടാം ക്ലാസുകാരന്റെ നിർദ്ദേശം, കണ്ടുനിന്നവരെയെല്ലാം ഒരു നിമിഷം പകച്ചു പോയി. ലോക് ഡൗൺ ശേഷം ഇതുവരെ സ്കൂൾ തുറക്കാത്തതിൽ ഒരുപാട് സന്തോഷിക്കുന്ന കുട്ടികൾ ഏറെയാണെന്ന് ഈയൊരു വീഡിയോയിലൂടെ സൂചിപ്പിക്കുകയാണ്. സ്കൂളുകൾ ഇന്ന് തുറക്കും.

നാളെ തുറക്കും എന്ന കാര്യം കേൾക്കുമ്പോൾ ഏറെ സന്തോഷിക്കുന്ന കുട്ടികൾ അല്ല പകരം വിഷമിക്കുന്ന കുട്ടികളാണ് ഭൂരിഭാഗം പേരും. ഒരു വർഷം അല്ല ഇനി പത്ത് വർഷം സ്കൂൾ ഇല്ലെങ്കിൽ പോലും കുട്ടികൾക്ക് അതിൽ സന്തോഷം മാത്രമേയുള്ളൂ. ഇപ്പോൾ പാർട്ടി മീറ്റിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോട് രണ്ടാം ക്ലാസുകാരൻ ഈ വർഷം ഇനി സ്കൂൾ തുറക്കേണ്ട എന്ന് വളരെ ഗൗരവത്തോടെ പറഞ്ഞപ്പോൾ കണ്ടുനിന്നവരെല്ലാം ഒന്ന് പകച്ചു പോയി, പിന്നീട് അത് ഒരു രസകരമായ നിമിഷങ്ങൾ ആയി മാറുകയായിരുന്നു. പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ ആണ് ഈ ഒരു വീഡിയോ ജനങ്ങൾ ഏറ്റെടുത്തത്, ഓരോ വിദ്യാർഥിക്കും പറയാനുള്ളത് തന്നെയാണ് ഈ കുഞ്ഞുമനസ്സ് ഉന്നതരോട് പറഞ്ഞതെന്ന് ഏവരും പറയുന്നു. ഏറെ രസകരമായ വീഡിയോ.

നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.