June 14, 2021

ഇനിമുതൽ സൗജന്യമല്ല, ജിയോ ഫ്രീ കോൾ അവസാനിപ്പിച്ചത് എന്തുകൊണ്ട്? അറിഞ്ഞിരിക്കണം 5 കാര്യങ്ങൾ

ജിയോ ഇനിമുതൽ തങ്ങളുടെ നെറ്റ് വർക്കിൽ നിന്നും ഇതര നെറ്റ്‍വര്‍ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്നു. മറ്റുള്ള നെറ്റ്‍വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് മുകേഷ് അംബാനി ബുധനാഴ്ച അറിയിച്ചു.

ജിയോ കണക്ഷൻ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് എയർടെൽ, വോഡഫോൺ – ഐഡിയ, ബി എസ് എൻ എൽ തുടങ്ങി ഏത് നെറ്റ് വർക്കിലേക്കും കോളുകൾ ചെയ്യുന്നതിന് റിലയൻസ് ജിയോ 0.06 പൈസ സെക്കൻഡിന് ഈടാക്കും. അതായത്, റിലയൻസ് ജിയോയിൽ നിന്ന് മറ്റേതൊരു മൊബൈൽ നെറ്റ് വർക്കിലേക്കും വിളിക്കുന്ന ലോക്കൽ, എസ് ടി ഡി കോളുകൾക്ക് ഇനിമുതൽ പണം നൽകണം. എന്നാലും വിഷമിക്കേണ്ട, മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വോയ്‌സ് കോളുകളും അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പുതിയ ടോപ്പ്-അപ്പ് വൗച്ചറുകൾ ജിയോ പ്രഖ്യാപിച്ചു.

കമ്പനിയുടെ തുടക്കം മുതല്‍ ജിയോ സൗജന്യമായിട്ടായിരുന്നു വോയിസ് കോളുകള്‍ അനുവദിച്ചത്. ഇതുമൂലം എയര്‍ടെല്‍ വോഡഫോണ്‍ ഐഡിയ കമ്പനികള്‍ക്ക് 13500 കോടി രൂപയാണ് ജിയോ നല്‍കിയത്. ഈ വഴിയിലുണ്ടായ നഷ്ടം നികത്താനാണ് ഇതര നെറ്റ്‍വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ജിയോ തീരുമാനിച്ചത്. ഇപ്പോൾ ഇന്‍റര്‍നെറ്റ് ഡാറ്റക്ക് മാത്രമാണ് ജിയോ പണം ഈടാക്കുന്നത്.

ട്രായിയുടെ നിലപാട്

ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) ഐയുസി എടുത്തുകളയുമെന്നു തത്വത്തിൽ അംഗീകരിച്ചിരുന്നു. അടുത്ത ജനുവരി ഒന്നു മുതൽ ഐയുസി ഉണ്ടാകില്ലെന്നായിരുന്നു ട്രായിയുടെ നിലപാടെന്നും ജിയോ പറയുന്നു. അതുകൊണ്ടാണ് ഇതുവരെ നിരക്കു വേണ്ടെന്നു വച്ചത്.

ഇന്റർകണക്ട് യൂസേജ് ചാർജ്

കോൾ നടത്തുന്ന ഉപയോക്താവിന്റെ നെറ്റ്‌വർക്ക് കോൾ സ്വീകരിക്കുന്ന ഉപയോക്താവിന്റെ നെറ്റ്‌വർക്കിനു നിയമപ്രകാരം നൽകേണ്ടുന്ന ഫീസായ ഇന്റർകണക്ട് യൂസേജ് ചാർജ് (ഐയുസി) ആണ് ഈ തുക. ഇതുവരെ ഈ തുക ഉപയോക്താക്കളിൽ നിന്ന് ഈടാക്കാതെ ജിയോ തന്നെ നൽകുകയായിരുന്നു.

പുതിയ കോൾ നിരക്കുകളും ഫ്രീ ഡേറ്റയും

10 രൂപയുടെ ടോപ് – അപ് വൗച്ചർ ജിയോ ഇതര മൊബൈലുകളിലേക്ക് 124 മിനിറ്റ് ഐയുസി ഇതര കോളുകളും 1 ജിബി സൗജന്യ അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 20 രൂപയുടെ ടോപ് – അപ് വൗച്ചർ 2 ജിബി ഡാറ്റയ്‌ക്കൊപ്പം 249 മിനിറ്റ് കോളും നൽകുന്നു. 50 രൂപയുടെ ടോപ് – അപ് വൗച്ചർ ചെയ്താൽ മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് 656 മിനിറ്റ് കോളുകളും 5 ജിബി ഡാറ്റയും ലഭിക്കും. 100 രൂപ വൗച്ചർ 1,362 മിനിറ്റ് കോളും 10 ജിബി അധിക ഡാറ്റയും നൽകുന്നു.

മിസ്ഡ് കോൾ വിവാദം

ഫോൺകോൾ 25 സെക്കൻഡിനുള്ളിൽ എടുത്തില്ലെങ്കിൽ കട്ട് ആയി മിസ്ഡ് കോൾ ആക്കുന്ന രീതി ജിയോ നടപ്പാക്കിയെന്നു മറ്റുള്ളവരും മറ്റുള്ളവർ അതു ചെയ്യുന്നു എന്ന് ജിയോയും ആരോപിക്കുന്നു.

ജിയോയും മറ്റ് നെറ്റ്‌വർക്കുകളും തമ്മിലുള്ള തർക്കം

തർക്ക വിഷയം ഐയുസി ഏറെക്കാലമായി ജിയോയും മറ്റ് നെറ്റ്‌വർക്കുകളും തമ്മിലുള്ള തർക്ക വിഷയമാണ്. ഐയുസി വേണ്ടെന്ന നിലപാടാണ് ജിയോയ്ക്ക്. എന്നാൽ, ഇപ്പോഴത്തെ 6 പൈസ തന്നെ പോരെന്നും 14 പൈസ എന്ന പഴയ നിരക്കെങ്കിലും പുനഃസ്ഥാപിക്കണമെന്നുമാണ് എയർടെൽ, വോഡഫോൺ–ഐഡിയ എന്നിവയുടെ പക്ഷം.

എന്നാൽ, ജിയോ ടു ജിയോ വോയ്‌സ് കോളുകൾക്കും, ജിയോ മൊബൈൽ കണക്ഷനിലെ ഇൻകമിംഗ് കോളുകൾക്കും, നിങ്ങളുടെ ജിയോ കണക്ഷനിൽ നിന്ന് ഒരു ലാൻഡ്‌ലൈനിലേക്കുള്ള കോളുകൾക്കും 0.06 രൂപ ചാർജ് ബാധകമല്ല. വാട്ട്‌സ്ആപ്പ്, ആപ്പിൾ ഫേസ്‌ടൈം പോലുള്ള അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനും ചാ‍‌‌ർജുകൾ ബാധകമല്ല.ഇത്രയും നല്ല അറിവ് നിങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് ഒരു കടമയായി കണ്ടു കൂട്ടുകാരിലേക്ക് ഈ അറിവ് പങ്ക് വെക്കുമെന്ന് വിശ്വസിക്കുന്നതിനോടൊപ്പം ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ അറിവുകൾ ലഭിക്കാൻ ഇവിടേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി, എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു കൂട്ടുക്കാരെ.