സൗജന്യമായി അഞ്ചു കോഴിയും അവയ്ക്കുള്ള മരുന്നും തീറ്റയും എല്ലാം വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്ന പുതിയ പദ്ധതിയെക്കുറിച്ച് അറിയാതെ പോകരുത്. കന്നുകാലിവളർത്തൽ പ്രോത്സാഹിപ്പിക്കുവാനായി സർക്കാർ ധാരാളം പദ്ധതികൾ കൊണ്ടു വരുന്നുണ്ട്, അതിൽ വിദ്യാർത്ഥികളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പുതിയ പദ്ധതിയാണ് “ജീവനം ജീവധനം” എന്ന പേരിൽ ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിലൂടെ വിദ്യാർത്ഥികൾക്ക് അഞ്ചു കോഴി അതിനുള്ള മരുന്നും തീറ്റയും എല്ലാം സൗജന്യമായി നൽകുന്നു. ആദ്യ ഘട്ടത്തിൽ മുപ്പതിനായിരം വിദ്യാർഥികൾക്കാണ് ഇതിൻറെ ആനുകൂല്യം ലഭിക്കുക, സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ആയിരിക്കും കോഴികളെ വിതരണം ചെയ്യുന്നത്. ആദ്യം വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്കും, അതിനുശേഷം ബാക്കിയുള്ള വിദ്യാർഥികൾക്കും എല്ലാം ഈയൊരു ആനുകൂല്യം സർക്കാർ നൽകുന്നതാണ്. കോഴിവളർത്തലിൽ താല്പര്യമുള്ള അതുപോലെതന്നെ കുറഞ്ഞ സാമ്പത്തിക സ്ഥിതി ഉള്ള വീട്ടിലെ വിദ്യാർത്ഥികൾക്ക് ആയിരിക്കും ഇവയുടെ വിതരണം ഉണ്ടാവുക. ഇതിലൂടെ കോഴിവളർത്തൽ പ്രോത്സാഹിപ്പിക്കുകയും, അതുപോലെതന്നെ വിദ്യാർഥികൾക്ക് മുട്ട വിറ്റ് ഒരു ചെറിയ തുകയും ലഭിക്കുന്ന രീതിയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അപ്പോൾ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിശദമായി നിങ്ങൾക്കുവേണ്ടി വ്യക്തമാക്കുന്നു. തീർച്ചയായും ഇൗ പദ്ധതിയെ കുറിച്ച് അധികം ആരും അറിഞ്ഞു കാണില്ല, ആയതിനാൽ മറ്റുള്ളവരിലേക്കും ഇങ്ങനെയൊരു.
പദ്ധതിയുള്ള വിവരം അറിയിക്കാം.