ഇനി വരും മാസങ്ങളിൽ സൗജന്യ കിറ്റ് മാത്രമല്ല ഒപ്പം ഈസ്റ്റർ-വിഷു സ്പെഷ്യൽ കിറ്റും ഉണ്ട് എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്, വിശദമായി തന്നെ അറിയാം. ലോക്ക് ഡൗൺ കാലത്തും, പിന്നീടും എല്ലാവർക്കും ആശ്വാസകരമായ രീതിയിൽ ലഭിച്ചിരുന്നതാണ് സൗജന്യ കിറ്റ്, ഒപ്പം ഓണത്തിനും ക്രിസ്മസിനും നമുക്ക് 11 ഇനങ്ങൾ അടങ്ങിയ സ്പെഷ്യൽ കിറ്റ് കൂടി ലഭിച്ചതും സന്തോഷകരമായ കാര്യമാണ്.
ഇപ്പോൾ 2021 ജനുവരി മാസം മുതൽ വീണ്ടും സൗജന്യ കിറ്റുകൾ ലഭിക്കുവാൻ പോവുകയാണ്. തീർച്ചയായും ക്രിസ്മസ് കിറ്റ് മറ്റും വിതരണത്തിന് ശേഷം മാത്രമായിരിക്കും പുതിയ സൗജന്യ കിറ്റ് വിതരണം ആരംഭിക്കുക. ഏപ്രിൽ മാസം വരെ കിറ്റ് വിതരണം ഉണ്ടെങ്കിലും, ഏപ്രിലിൽ വിഷുവും ഈസ്റ്ററും ഉള്ളതിനാൽ തന്നെ സ്പെഷ്യൽ കിറ്റ് നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ ഉണ്ട്, ആയതിനാൽ തന്നെ ഏപ്രിൽ മാസത്തെ സൗജന്യ കിറ്റിനു പകരമായിട്ട് ചിലപ്പോൾ സ്പെഷ്യൽ കിറ്റ് ആയിരിക്കും ലഭിക്കുക. കഴിഞ്ഞ രണ്ടു വിശേഷങ്ങൾക്കും അതായത് ഓണത്തിനും ക്രിസ്മസിനും സ്പെഷ്യൽ കിറ്റ് മുടക്കാതെ ലഭിച്ചതിനാൽ ഏപ്രിലിലും സ്പെഷ്യൽ കിറ്റ് ഉണ്ടായിരിക്കും എന്ന് കരുതാവുന്നതാണ്. ഈ സന്തോഷകരമായ കാര്യം ഏവരിലേക്കും നിങ്ങൾക്ക് എത്തിക്കാം. ഇത്തരമൊരു സൂചന തന്നത് മീഡിയ കംമ്പാനിയൻ.
യൂട്യൂബ് ചാനൽ ആണ്