January 17, 2021

മെസ്സജ് വന്നോ? മൂന്നുവർഷം ഗ്വാരണ്ടിയോട് കൂടിയ 65 രൂപയുടെ എൽഇഡി ബൾബുകൾ വീട്ടിലേക്ക് എത്തുന്നു

മെസ്സജ് വന്നോ? മൂന്നുവർഷം ഗ്വാരണ്ടിയോട് കൂടിയ 65 രൂപയുടെ കെഎസ്ഇബിയുടെ എൽഇഡി ബൾബുകൾ ഉദ്യോഗസ്ഥർ വീട്ടിലേക്ക് എത്തിക്കുന്നു, വിശദമായി തന്നെ അറിയാം. ഫിലമെൻറ് രഹിത കേരളമെന്ന പദ്ധതിയെ അടിസ്ഥാനമാക്കി കറണ്ട് ചാർജ് വെട്ടി കുറയ്ക്കുവാനായി കെഎസ്ഇബി എൽഇഡി ബൾബുകൾ വീട്ടിലേക്ക് വിതരണം ചെയ്യുന്നുണ്ട്. ഇതിനെ തുടർന്ന് 13 ലക്ഷത്തിലധികം ആളുകൾക്കാണ് വിതരണം ഉണ്ടായിരിക്കുക.

മാർച്ച് മാസം വരെയാണ് ആദ്യഘട്ട വിതരണം ഉള്ളത്. പലർക്കും ഇത്തരം എൽഇഡി ബൾബുകളുടെ നീണ്ടകാല നിലനിൽപ്പിനെ കുറിച്ച് സംശയം ഉണ്ടായിരിക്കും, ആയതിനാൽ തന്നെ കെഎസ്ഇബി മൂന്നുവർഷം ഗ്വാരണ്ടി നൽകുന്നത് വളരെ സന്തോഷകരമായ കാര്യമാണ്, ഒപ്പം 9 വാട്സിന്റെ എൽഇഡി ബൾബ് 65 രൂപയ്ക്ക് നൽകുന്നു എന്നതും അതിൽ ഏറെ സന്തോഷകരമായ കാര്യമാണ്. കെഎസ്ഇബി ഉദ്യോഗസ്ഥർ ആണ് ആദ്യഘട്ടത്തിൽ അപേക്ഷിച്ചവരുടെ വീട്ടിലേക്ക് വിതരണത്തിനായി എത്തുന്നത്, അന്നേരം വീട്ടിൽ കേടായ ബൾബുകൾ ഉണ്ടെങ്കിൽ അത് അവരെ ഏല്പിക്കാവുന്നതാണ്. നിങ്ങൾക്ക് ഈ ഘട്ടത്തിൽ അപേക്ഷിക്കാൻ കഴിഞ്ഞില്ല എങ്കിൽ അടുത്ത ഘട്ടത്തിൽ അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപ്പോൾ അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിശദമായി നിങ്ങൾക്ക് അറിയാവുന്നതാണ്.

മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യാം.