February 20, 2021

പുതിയ ഫ്രിഡ്ജുകള്‍ വാങ്ങാന്‍ പോകുന്നവരും ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കേണ്ടത്

ഫ്രിഡ്ജ് വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്. ഇന്നത്തെ കാലത്ത് വിപണിയിൽ ധാരാളം കമ്പനികൾപ്പെട്ട ഫ്രിഡ്ജുകൾ ആണ് ഉള്ളത്, ഇവയിൽ ഏറ്റവും കൂടുതൽ ആളുകൾ ഏതാണ് വാങ്ങുന്നത് എന്നീ കാര്യങ്ങളാണ് പറയുന്നത്. സിംഗിൾ ഡോർ ഫ്രിഡ്ജിനെക്കാളും കൂടുതൽ ആളുകളും ഇപ്പോൾ ഡബിൾ ഡോർ ബ്രിഡ്ജാണ് വാങ്ങാറുള്ളത്. കാരണം സിംഗിൾ ഡോർ ഫ്രിഡിജിന്റെ ഫ്രീസറിനുള്ളിൽ മുഴുവനായും ഐസ് നിറയുകയും ഇത് ഡീഫ്രോസ് ചെയ്യുമ്പോൾ മെൽറ്റ് ആകുകയും ഈ വെള്ളം നേരെ താഴെയുള്ള ട്രെയിൽ വന്ന് കിടക്കുകയുമാണ് ചെയ്യുന്നത്. ഇത് പിന്നീട് എടുത്തുകളയാനും മറ്റും ആളുകൾക്ക് ബുദ്ധിമുട്ടായത് കൊണ്ടാണ് ഇപ്പോൾ കൂടുതലായും ഡബിൾ ഫ്രിഡ്ജുകൾ യൂസ് ചെയ്യുന്നത്. ഡബിൾ ഡോർ ഫ്രിഡ്ജുകളിൽ ഇത്തരത്തിലുള്ള പ്രശ്നം വരുന്നില്ല.

കൂടുതൽ ആളുകളും പുതിയ ഫ്രിഡ്ജ് എടുക്കാൻ ഉള്ള കാരണം തന്നെ പഴയ ഫ്രിഡ്ജ്കളിൽ കറണ്ട് കൺസ്യൂമിങ് കൂടുതൽ ആയതുകൊണ്ടാണ്. ചില സിംഗിൾ ഡോർ ഫ്രിഡ്ജുകൾ ഫൈസ്റ്റാർ റൈറ്റിംഗ് വരുന്നുണ്ട്. ഇവയ്ക്ക് വർഷത്തിൽ 104 യൂണിറ്റ് ആണ് കമ്പനി പറയുന്നത്. അത് തന്നെ ഫുഡിന്റെ ക്വാണ്ടിറ്റി കൂടുന്നതിനനുസരിച്ച് വ്യത്യാസം വരുന്നതാണ്. എന്നാലും കൂടിപ്പോയാൽ 150 യൂണിറ്റ് വരെയാണ് വർഷത്തിൽ ഇവ ഉപയോഗിക്കുന്നത്. എന്നാൽ പഴയ ഫ്രിഡ്ജുകൾ ഒരു ദിവസത്തിൽ തന്നെ മൂന്നോ നാലോ യൂണിറ്റുകൾ വരെ കറണ്ട് കൺസ്യൂം ചെയ്തിരുന്നു. ഇൻവേർട്ടറിലും സോളാറിലും വർക്ക് ചെയ്യുന്ന ഫ്രിഡ്ജുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്.

സാംസങ്, എൽജി, വേൾപൂൾ, ഗോദറേജ്, ലീബർ തുടങ്ങിയ ബ്രാൻഡുകൾ എല്ലാം ഇൻവർട്ടർ ടെക്നോളജിയിൽ യൂസ് ചെയ്യാൻ സാധിക്കുന്നതാണ്. 2020 – 21 ഇൽ ഡബിൾ ഡോർ ഫ്രിഡ്ജ്കളിൽ ത്രീസ്റ്റാർ വരെയാണ് റേറ്റിങ്ങ് വരുന്നത്. മുൻപത്തെ വർഷങ്ങളിൽ ഫോർസ്റ്റാർ ആണ് ഈ വർഷങ്ങളിൽ ത്രീസ്റ്റാർ ആയി കണക്കാക്കുന്നത്. ഇപ്പോൾ പൊതുവെ എല്ലാ ഫ്രിഡ്ജ്കളിലും സ്റ്റാർട്ട് റേറ്റിംഗും അതുപോലെതന്നെ എത്ര വർഷം വരെയാണ് ഉപയോഗിക്കാൻ സാധിക്കുക എന്നും ഉണ്ടായിരിക്കും. കൂടാതെ ഒരു വർഷത്തിൽ എത്ര യൂണിറ്റ് ഉപയോഗിക്കും എന്നതും ഇതിൽ കൊടുത്തിട്ടുണ്ടാകും.

സിംഗിൾ ഡോർ ഫ്രിഡ്ജുകൾക്ക് 1000 തൊട്ട് 13000 വരെയാണ് റേറ്റ് വരുന്നത്. ലിറ്റർ കപ്പാസിറ്റിയും സ്റ്റാർ റേറ്റിങ്ങും അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. 13000 തൊട്ട് 6 ലക്ഷം വരെ വില വരുന്ന ഡബിൾ ഡോർ ഫ്രിഡ്ജുകളും ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഫ്രിഡ്ജിനു മുകളിൽ ടീവി അറ്റാച്ച് ചെയ്തിരിക്കുന്ന തരത്തിലുള്ള ഫ്രിഡ്ജുകളും ഇപ്പോൾ മാർക്കറ്റിലുണ്ട്. ഫ്രിഡ്ജിനുള്ളിലെ ഫുഡുകളുടെ എക്സ്പീരിഡേറ്റ് കാണിക്കുന്നതും, വീട്ടിലെ ആളുകളുടെ പ്രൊഫൈൽ സെറ്റ് ചെയ്യാൻ സാധിക്കുന്നതും, അവർ കഴിക്കുന്ന ഫുഡിനെ ലിസ്റ്റ് സെറ്റ് ചെയ്യാനും ഇത്തരം ഫ്രിഡ്ജുകളിൽ സാധ്യമാണ്. ഈ ലിസ്റ്റിൽ എന്തെങ്കിലും സാധനം കുറവ് വന്നെങ്കിൽ ഫോണിൽ മെസ്സേജ് വരുന്നതാണ്. ഇത്തരത്തിൽ ധാരാളം ടെക്നോളജിയിലുള്ള ഫ്രിഡ്ജുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്.

കൺവെർട്ടർ ഫ്രിഡ്ജുകളും ഇപ്പോൾ ലഭ്യമാണ്. അതായത് ഫ്രീസർ ആവശ്യമില്ലാത്ത സമയത്ത് ഫ്രീസറും ഫ്രിഡ്ജ് ആയി ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ ഫ്രിഡ്ജ്കളുടെ ഉപയോഗം എന്ന് പറയുന്നത് 60% വരെ കറണ്ട് ഉപയോഗം കുറയ്ക്കാം എന്നതാണ്. കൂടാതെ മറ്റൊരു തരത്തിലുള്ള ഫ്രിഡ്ജുകളിൽ ഫ്രിഡ്ജിന്റെ ചില സെക്ഷൻ മാത്രം ഓണാക്കി ബാക്കി സെക്ഷൻ ഓഫ് ചെയ്ത് ഇടാനും സാധിക്കുന്നതാണ്. വേറൊരു തരത്തിലുള്ള ഫ്രിഡ്ജിൽ കുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. അതായത് കേർഡ് മാസ്റ്റർ എന്ന ഒരു സിസ്റ്റം ഇത്തരത്തിലുള്ള ഫ്രിഡ്ജിൽ ഉണ്ട്. ഇതിൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് കട്ടത്തൈര് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ബോട്ടം ഫ്രീസർ ഫ്രിഡ്ജുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. സൈഡ് ബെസർ ഫ്രിഡ്ജ്കളും ഇപ്പോൾ ലഭ്യമാണ്. രണ്ട് സൈഡുകളിലും ഡോർ ആയാണ് ഈ ഫ്രിഡ്ജുകൾ ഉണ്ടാവുക.

ഇത്തരത്തിൽ പല മോഡലുകളിലുള്ള ഫ്രിഡ്ജുകൾ വിപണിയിലുള്ളതുകൊണ്ടുതന്നെ അനുയോജ്യമായ ഫ്രിഡ്ജുകൾ തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ ഈ വിവരങ്ങൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുവാനും ശ്രമിക്കുക.