July 25, 2021

വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക് SSLC, +2 പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയേക്കും

വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയേക്കും, ഇതിന്റെ സത്യാവസ്ഥയും അറിയാം. ഒരുപാട് നാളത്തെ ഓൺലൈൻ ക്ലാസിനു ശേഷം.

കഴിഞ്ഞ കുറച്ചു നാളുകളായി കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയിട്ടുണ്ട്, ഒരുവിധം എല്ലാം പഠിച്ചു വരുമ്പോഴേക്കും മാർച്ച് പതിനേഴാം തീയതി എക്സാം തീയതി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്, അന്നേരം കുട്ടികൾക്ക് ആയാലും ടീച്ചർമാർക്ക് ആയാലും പരിഭ്രാന്തി തന്നെയാണ്, ടീച്ചർമാർ പോർഷൻ തീർക്കാനും, കുട്ടികൾ അതെല്ലാം പഠിക്കാനുമുള്ള നെട്ടോട്ടത്തിൽ ആണ്. എന്നാൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ഏപ്രിൽ മാസത്തിലേക്ക് എക്സാം മാറ്റിയേക്കും എന്നൊരു കാര്യം പറഞ്ഞിരുന്നു, അതിൻറെ സത്യാവസ്ഥ എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ടീച്ചർമാർക്കുള്ള ബുദ്ധിമുട്ട് മൂലം സർക്കാരിന് ഒരു ശുപാർശ വെച്ചിട്ടുണ്ട്, അതായത് ഏപ്രിലിലേക്ക്‌ എക്സാം മാറ്റുവാൻ വേണ്ടിയിട്ട്. അതിനെ തുടർന്ന് സർക്കാർ യാതൊരുവിധ നടപടിയും ഇതുവരെ എടുത്തിട്ടില്ല, എന്നിരുന്നാൽ പോലും ടീച്ചർമാർക്കും കുട്ടികൾക്കും അനുകൂലമായ എന്തെങ്കിലും നടപടി എടുക്കാതിരിക്കുകയില്ല എന്നാണ് പ്രതീക്ഷ. അങ്ങനെ വരുമ്പോൾ ഏപ്രിലിലേക്ക്‌ എക്സാം മാറ്റിയെന്ന സന്തോഷകരമായ നടപടി ഉണ്ടാകും എന്ന് കരുതാം. അപ്പൊൾ ഇതൊന്നും അറിയാത്ത ഒരുപാട് ആളുകളുണ്ട്.

അവരിലേക്കെല്ലാം ഈ വിവരം എത്തിക്കാം.