July 25, 2021

ഒറ്റ തവണ നിക്ഷേപം നടത്തിയാൽ പ്രധാനമന്ത്രി വയ വന്ദന യോജന മുഖേന 10 വർഷത്തോളം പെൻഷൻ കൈപ്പറ്റാം

ഒറ്റ തവണ നിക്ഷേപം നടത്തിയാൽ പ്രധാനമന്ത്രി വയ വന്ദന യോജന മുഖേന 10 വർഷത്തോളം പെൻഷൻ കൈപ്പറ്റാം. മുതിർന്ന പൗരന്മാർക്കായി വാർദ്ധക്യകാലത്തെ

സാമ്പത്തിക സുരക്ഷിതത്വത്തിനുവേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന ഒരു സ്കീംമാണ് പ്രധാനമന്ത്രി വയ വന്ദന യോജന. ഇതു മാനേജ് ചെയ്യുന്നത് എൽഐസി ആണ്. വയോജനങ്ങളായ 60 വയസ്സുള്ളവരും 60 വയസ്സിന് മുകളിലുള്ളവർക്കും ഇതിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. ഒറ്റതവണ നിക്ഷേപം നടത്തിയാൽ മാസത്തിൽ നമുക്ക് മിനിമം 1000 മുതൽ 9250 രൂപ വരെ പെൻഷൻ കൈപ്പറ്റാവുന്നതാണ്. ഈ ഒരു പെൻഷൻ പത്തുവർഷത്തേക്ക് വരെ കിട്ടും. ഇൻട്രസ്റ്റ് വളരെയധികം കൂടുതലാണ്. ഇന്ത്യയിലെ ഏതൊരു മുതിർന്ന പൗരനും ഈ കേന്ദ്രസർക്കാർ സ്കീമുമിയി ബന്ധപ്പെടാവുന്നതാണ്, പെൻഷൻ കൈപ്പറ്റാവുന്നതാണ്. വാർദ്ധക്യ കാലത്തെ സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പു വരുത്താം. ഇതുവഴി 3 ബനഫിറ്റുകളാണ് കേന്ദ്രസർക്കാർ ജനങ്ങൾക്ക് മുൻപിലായി വച്ച് നീട്ടുന്നത്. ഡെത്ത്, പെൻഷൻ, മെച്യൂരിറ്റി എന്നീ എൽഐസി പോളിസികളാണ് ഇതു മുഖേന പ്രാബല്യത്തിൽ വരുന്നത്. ഈ അറിവ് എല്ലാ വായോജനങ്ങൾക്കും ഒരുപോലെ ഉപകാരപ്രദം ആകുന്നതാണ്. ഈയൊരു പോളിസിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടറിയാം. ഈഅറിവ്

മറ്റുള്ളവരിലേക്കും പങ്കു വയ്ക്കാം.