October 17, 2021

അംബാസഡർ ഇലക്ട്രിക് 2020 ഡിസൈനിൽ തിരിച്ചെത്തുന്നു, ലുക്ക് കണ്ടു കണ്ണു തള്ളി ആരാധക൪

വാഹനങ്ങളുടെ രാജാവ് വീണ്ടും തിരിച്ചെത്തുന്നു. അംബാസഡർ ഇലക്ട്രിക് 2020 ഡിസൈൻ, ലുക്ക് കണ്ടു കണ്ണു തള്ളി ആരാധക൪.
മലയാളികളുടെയും ഇന്ത്യക്കാരുടെയും ജീവിതത്തിൻറെ

അവിഭാജ്യഘടകമായിന്നു ഒരു സമയത്ത് അംബാസിഡർ കാറുകൾ. മാത്രമല്ല സ്വകാര്യ അഹങ്കാരവും. സാധാരണക്കാർ മുതൽ പ്രധാനമന്ത്രി വരെ ഉപയോഗിച്ചിരുന്ന അംബാസിഡർ കാറുകൾ എല്ലാവർക്കും ഒരുപോലെ സ്വന്തമാക്കാനും സാധ്യമായിരുന്നു. ഒരു സമയത്ത് ഇന്ത്യൻ നിരത്തുകൾ മുഴുവൻ അടക്കിവാണിരുന്ന അംബാസിഡർ കാറുകൾ ലോക ശ്രദ്ധ തന്നെ ആകർഷിച്ചിരുന്നു. ഒരു സമയത്ത് ആധിപത്യം നേടിയിരുന്ന അംബാസിഡർ കാറുകൾ മാരുതി 800 വന്നതിനുശേഷം പിന്നോട്ട് എത്തി. എന്നാൽ ഇപ്പോൾ ഇതാ അതിലും മികച്ച മോഡലിലും ഡിസൈനിലും വീണ്ടും വാഹന രംഗത്ത് തിരിച്ചെത്തുന്നു.ന്യൂ ജൻ വാഹനങ്ങളോട് കിടപിടിക്കാൻ തക്കവണ്ണം സവിശേഷതകളോട് കൂടിയാണ് പുതിയ അംബാസിഡർ കാറിൻറെ വരവ്. പഴയ പ്രൗഡി നിലനിർത്തിക്കൊണ്ടു തന്നെ ഇലക്ട്രിക് വേർഷൻ ആയാണ് പുതിയ മോഡലിൻറെ ഡിജിറ്റൽ പതിപ്പ് ഇറങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയ്ക്ക് വിപണിയിൽ വിലയും കൂടുതലായിരിക്കും. ആഡംബരത്തിൻറെ അവസാന വാക്ക് എന്ന് പറയാൻ സാധിക്കുന്ന ഈ പുതിയ മോഡൽ നിങ്ങളും കണ്ടുനോക്കൂ. ഇഷ്ടമായെങ്കിൽ

മറ്റുള്ളവർക്കും പങ്കുവയ്ക്കുക.