September 18, 2021

വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇൻറർനെറ്റ്, സ്മാർട്ട്ഫോൺ കൂടാതെ മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ

വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇൻറർനെറ്റ്, സ്മാർട്ട്ഫോൺ കൂടാതെ മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ. കോവിഡ് പരിശോധന ഇനി വീട്ടിൽ തന്നെ. വെള്ളിയാഴ്ച കൂടുതൽ ഇളവുകൾ.

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ശ്രദ്ധിക്കാതെ പോകരുത്. മഹാമാരിയുടെ ഈ സാഹചര്യത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് വാക്സിൻ ലഭ്യമാകാത്തതും കോവിഡ് പരിശോധനയ്ക്കുള്ള വലിയ തുകയും ആണ്. ഈ സാഹചര്യത്തിൽ വൈറസ് ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനുള്ള പരിശോധന ഇനി വീട്ടിൽ തന്നെ സ്വയം നടത്താനുള്ള പുതിയ ടെസ്റ്റ് കിറ്റ് വിപണിയിൽ രണ്ടുദിവസത്തിനകം എത്തുമെന്നാണ് പുതിയ അറിവ്. ഓൺലൈൻ വിദ്യാഭ്യാസം നടന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ ഇൻറർനെറ്റിനും സ്മാർട്ട്ഫോണിനും മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾക്കും ആവശ്യം വളരെ കൂടുതലാണ്. പാവപ്പെട്ട നിർധനരായ കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യമായി ഇൻറർനെറ്റും സ്മാർട്ട്ഫോണുകളും എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നീട്ടി സാഹചര്യത്തിൽ വെള്ളിയാഴ്ച ഇളവുകൾ ലഭിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും സ്മാർട്ട് ഫോണിൽ വരുന്ന വീഡിയോ കോളിൻറെ പിന്നിലുള്ള പണത്തിന് വേണ്ടിയുള്ള തട്ടിപ്പിനെ കുറിച്ചും ഇതിൽ വ്യക്തമാക്കുന്നു.

മറ്റുള്ളവർക്കും പങ്കുവയ്ക്കാം.