June 14, 2021

സ്കൂളിൽ നിന്ന് 15 കിലോ അരിയും മറ്റ് സാധനങ്ങൾ അടങ്ങിയ കിറ്റും, നിങ്ങളുടെ കുട്ടികൾക്കും ലഭ്യമാകും

സ്കൂളിൽ നിന്ന് 15 കിലോ അരിയും മറ്റ് സാധനങ്ങൾ അടങ്ങിയ കിറ്റും, ഇനി നിങ്ങളുടെ കുട്ടികൾക്കും ലഭ്യമാകും, വേഗം തന്നെ പോയി വാങ്ങികൊള്ളൂ. ലോക്ക് ഡൗൺ മൂലം.

പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ എല്ലാ കുടുംബങ്ങളും ഒട്ടനവധി വെല്ലുവിളികളിലൂടെ ആണ് കടന്ന് പോകുന്നത്. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചത് അടുത്ത തിരിച്ചടി ആണ്. ഈ സാഹചര്യത്തിൽ സർക്കാരിൽ നിന്നും ലഭ്യമാകുന്ന റേഷൻ വിതരണവും കിറ്റും പൊതുജനങ്ങൾക്ക് വളരെ ആശ്വാസപ്രദം ആയിരുന്നു.ഇപ്പോൾ ഇതാ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾക്കായി അരിയും പലചരക്കു കിറ്റും നൽകുന്നു. 15 കിലോ അരിയും ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ അത്യാവശ്യ സാധനങ്ങളും അടങ്ങിയ പലചരക്ക് കിറ്റും ഇതിലൂടെ ഓരോ വിദ്യാർഥികൾക്കും ആയി നൽകി വരുന്നു.എൽപി കുട്ടികൾക്കായി 15 കിലോ അരിയും, യുപി കുട്ടികൾക്കായി 25 കിലോ അരിയും ആണ് നൽകിവരുന്നത്. സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാർഥികൾക്കായി ആണ് ഈ സൗകര്യം നൽകി വരുന്നത്. മഹാമാരിയുടെ കാലഘട്ടത്തിൽ ലഭ്യമാകുന്ന ഇത്തരം സഹായങ്ങൾ ജനങ്ങൾക്ക് ആശ്വാസകരമാണ്. ഉപകാരപ്രദം എങ്കിൽ ഈ അറിവ്.

മറ്റുള്ളവരിലേക്കും എത്തിക്കാം.