July 25, 2021

കാർഡിന് 1000 രൂപ ധനസഹായം, പോസിറ്റീവ് ആയവർക്ക് 5 ലക്ഷം വരെ ലോൺ, പ്രധാനപ്പെട്ട അറിയിപ്പുകൾ

കാർഡിന് 1000 രൂപ ധനസഹായം, പോസിറ്റീവ് ആയവർക്ക് അഞ്ചുലക്ഷം വരെ ലോൺ, ഇത്രനാൾ ജനങ്ങൾ വീട്ടിൽ ഇരുന്നത് വെറുതെയായി, പ്രധാനപ്പെട്ട അറിയിപ്പുകൾ.

സംസ്ഥാനം ലോക് ഡൗണിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ജൂൺ 16 വരെയാണ് ലോക് ഡൗൺ നീട്ടിയിരിക്കുന്നത്. കഴിഞ്ഞദിവസം ജൂൺ പതിനൊന്നാം തീയതി പലതരം ഇളവുകളാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. അതിനാൽ തന്നെ ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങുകയും ഇത്രയും നാൾ ലോക് ഡൗണായി വീട്ടിൽ അടച്ചു പൂട്ടി ഇരുന്നതിൻ്റെ ഫലം പെട്ടെന്നുതന്നെ ഇല്ലാതാവുകയാണ് ചെയ്തത്. മാത്രമല്ല ഈ ഒരു സാഹചര്യത്തിൽ ഒരുപാട് ജനങ്ങൾ ആണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നത്. വളരെ ബുദ്ധിമുട്ടേറിയ പ്രതിസന്ധിയിൽ മൊറോട്ടോറിയം കേസ് കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. എന്നാലും സർക്കാർ ഒരുപാട് പദ്ധതികളാണ് ജനങ്ങൾക്ക് നൽകുന്നത്. ക്ഷേമനിധി, റേഷൻ കാർഡ് ഉടമകൾക്കും 1000 രൂപ വീതമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ രോഗബാധിതരായ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എല്ലാ എസ്ബിഐ ഉപഭോക്താക്കൾക്കും 5,00,000 രൂപ വരെ ലോൺ ലഭ്യമാക്കുന്നു. എന്നിവയെക്കുറിച്ചെല്ലാം കൂടുതലായി വീഡിയോയിലൂടെ വ്യക്തമാക്കുന്നു. മറ്റ് അറിവുകളും നേടാം.

എല്ലാവരിലേക്കും എത്തിക്കാം.