December 1, 2021

കുടുംബശ്രീയിലെ സ്ത്രീകൾക്ക് 2 ലക്ഷം വരെ ലോൺ അനുവദിച്ച് സർക്കാർ, ആശ്വാസമായ കൈത്താങ്ങ്

കുടുംബശ്രീയിലെ സ്ത്രീകൾക്ക് 2 ലക്ഷം വരെ ലോൺ അനുവദിച്ച് സർക്കാർ, ജോലി നഷ്ടപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്ക് കൈത്താങ്ങ്. മഹാമാരിയുടെ കാലമായതിനാൽ എല്ലാ.

ജനങ്ങളും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. ഒരുമാസത്തിലേറെയായി ലോക്ക്ഡൗണിലൂടെയാണ് സംസ്ഥാനം നീങ്ങികൊണ്ടിരിക്കുന്നത്. അതിനാൽ പലർക്കും ജോലി നഷ്ടപ്പെട്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകിൻ ഒരു ഉപായം പോലുമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് വരികയാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഇവരെ സംരക്ഷിക്കുന്നതിനായി പല പദ്ധതികളും കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ സാമ്പത്തികബുദ്ധിമുട്ട് നേരിടുന്ന ജോലി നഷ്ടപ്പെട്ട സ്ത്രീകൾക്ക് രണ്ട് ലക്ഷം വരെയാണ് സർക്കാർ ലോൺ അനുവദിക്കുന്നത്. സി എച്ച് എം എൽ എസ് എന്ന സ്കീം വഴിയാണ് ഈ സഹായം ഉറപ്പുവരുത്തുന്നത്. ജൂൺ 12നാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം. കുടുംബശ്രീയിൽ അഥവാ അയൽക്കൂട്ടത്തിൽ അംഗമായ ഏതൊരു സ്ത്രീക്കും ഈ പദ്ധതിക്കുവേണ്ടി അപേക്ഷിക്കാവുന്നതാണ്. മാത്രമല്ല പലിശ നിരക്കിൽ ഒമ്പത് ശതമാനം സർക്കാർ നിർവഹിക്കും. മൂന്നു വർഷത്തെ തിരിച്ചടവ് കാലാവധിയാണുള്ളത്. ഈ പദ്ധതിയിൽ അംഗമാകാനുള്ള യോഗ്യത കുടുംബശ്രീയിൽ അംഗമായിരിക്കണം അതുകൂടാതെ കേരളത്തിൽ സ്ഥിരതാമസമായ സ്ത്രീകൾക്കും ഇതിനുവേണ്ടി അപേക്ഷിക്കാം. ഇതിനുവേണ്ട രേഖകൾ എന്തെന്നും എങ്ങനെയാണ് അപേക്ഷിക്കുന്നതെന്നും വിശദമായി അറിയാം.

അറിവ് പങ്കുവയ്ക്കാം.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →